മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിനെയും എന്‍‌എസ്‌എ വെറുതെ വിട്ടില്ല; വ്യക്തി വിവരങ്ങളും ഫോണ്‍ സംഭാഷണങ്ങളും ചോര്‍ത്തി

വാഷിംഗ്ടണ്‍| WEBDUNIA|
PRO
PRO
സൈബര്‍ ചാരവൃത്തിയിലൂടെ കുപ്രസിദ്ധമായ അമേരിക്കന്‍ സുരക്ഷാ ഏജന്‍സി മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിനെയും വെറുതെ വിട്ടില്ല. എന്‍‌എസ്‌എയുടെ രഹസ്യ പട്ടികയില്‍ വിമോചന പോരാട്ട നായകന്‍ മാര്‍ട്ടിന്‍ ലൂഥര്‍ കിംഗും. വിയറ്റ്‌നാം യുദ്ധകാലത്താണ് കിംഗിന്റെ നീക്കങ്ങള്‍ എന്‍എസ്എ ചോര്‍ത്തിയത്. ജോര്‍ജ് വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ക്കു ലഭിച്ച രേഖകളിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ ഉള്ളത്. 1955ല്‍ ആരംഭിച്ച വിയറ്റ്‌നാം യുദ്ധകാലത്താണ് ചാരവൃത്തി നടന്നത്.

1970 കളില്‍ മിനാരെറ്റ് എന്നു പേരിട്ട രഹസ്യം ചോര്‍ത്തല്‍ പദ്ധതിയിലൂടെയാണ് മാര്‍ട്ടിന്‍ ലൂഥര്‍ കിംഗുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോര്‍ത്തിയത്. കിംഗിനെക്കൂടാതെ ബോക്‌സര്‍ മുഹമ്മദ് അലി, പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍, കോണ്‍ഗ്രസ് അംഗങ്ങള്‍ എന്നിവരും ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു. ഫോണ്‍ സംഭാഷണങ്ങള്‍, പ്രമുഖരുമായുള്ള കൂടിക്കാഴ്ചകളുടെ വിവരങ്ങള്‍ തുടങ്ങിയവയാണ് പ്രധാനമായും ചോര്‍ത്തിയത്.

അമേരിക്ക നടത്തിയ വിയറ്റ്‌നാം യുദ്ധത്തെ വിമര്‍ശിച്ചിരുന്നവരുടെ നീക്കങ്ങളാണ് പ്രധാനമായും നിരീക്ഷിച്ചിരുന്നത്. 1967ല്‍ യുദ്ധത്തിനെതിരായി ശക്തിപ്പെട്ട പ്രചരണമാണ് ചാരവൃത്തി നടത്താന്‍ പ്രസിഡന്റ് ലിന്‍ഡണ്‍ ജോണ്‍സണെ പ്രേരിപ്പിച്ചത്. 1969ല്‍ നിക്‌സണ്‍ അധികാരത്തില്‍ എത്തിയതിനു ശേഷവും ഇത് തുടര്‍ന്നു. വാട്ടര്‍ഗേറ്റ് സംഭവത്തെത്തുടര്‍ന്ന് 1973ല്‍ നിക്‌സണ്‍ രാജിവച്ചതിനെതുടര്‍ന്നാണ് പദ്ധതി നിര്‍ത്തി വെച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :