ന്യൂയോര്‍ക്ക്|
WEBDUNIA|
Last Modified ശനി, 17 ഓഗസ്റ്റ് 2013 (08:35 IST)
PRO
PRO
അമേരിക്കയിലെ പ്രമുഖ പത്രമായ ദ വാഷിംഗ്ടണ്‍ പോസ്റ്റില്‍ സൈബര്‍ ആക്രമണം. സിറിയന്‍ പ്രസിഡന്റ് ബഷാര്‍ അസദിനെ പിന്തുണയ്ക്കുന്ന ഹാക്കര്‍മാരാണ് വാഷിംഗ്ടണ്‍ പോസ്റ്റിനെ ആക്രമിച്ചത്. വാഷിംഗ്ടണ്‍ പോസ്റ്റിന്റെ വായനക്കാര്‍ക്ക് ആരമണിക്കൂറോളം സിറിയന്‍ ഇലക്ട്രോണിക് ആര്‍മിയുടെ സൈറ്റാണ് ലഭിച്ചത്.
വാഷിംഗ്ടണ്‍ പോസ്റ്റിനെ ആമസോണ്‍ കമ്പനി ഏറ്റെടുക്കാനിരിക്കുകയാണ്. ജെഫ് ബെസോസിന്റെ ആമസോണ്‍ കമ്പനി 250 മില്യണ്‍ ഡോളറിനാണ് വാഷിംഗ്ടണ്‍ പോസ്റ്റ് വാങ്ങുന്നത്. അമേരിക്കന്‍ ജനങ്ങള്‍ക്കിടയില്‍ വാഷിംഗ്ടണ്‍ പോസ്റ്റിന് ശക്തമായ സ്വാധീനമാണുള്ളത്.
വാഷിംഗ്ടണ്‍ പോസ്റ്റിലൂടെയായിരുന്നു അമേരിക്കന്‍ രാഷ്ട്രീയത്തില്‍ വന്‍ കോളിളക്കം സൃഷ്ടിച്ച് അമേരിക്കന്‍ പ്രസിഡന്റ് റിച്ചാര്‍ഡ് നിക്‌സണ് രാജിവെക്കേണ്ടി വന്ന വാട്ടര്‍ ഗേറ്റ് സംഭവം പുറത്തു കൊണ്ടുവന്നത്.