സൂപ്പര്‍മാന്‍ യുഎസ് പൌരത്വം ഉപേക്ഷിക്കുന്നു!

ലണ്ടന്‍| WEBDUNIA|
PRO
PRO
അമേരിക്കയിലെ ജനപ്രീതിയാര്‍ജിച്ച കോമിക് കഥാപാത്രം സൂപ്പര്‍മാന്‍ താന്‍ യു എസ് പൌരത്വം ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചു. ഇറാനും അമേരിക്കയും തമ്മില്‍ നയതന്ത്രബന്ധത്തില്‍ വിള്ളലുണ്ടായത് സൂപ്പര്‍മാന്റെ മുന്‍ ലക്കങ്ങളില്‍ പരാമര്‍ശിച്ചിരുന്നു. അമേരിക്കയുടെ നയങ്ങളെ എതിര്‍ക്കുന്ന രീതിയിലാണ് കഴിഞ്ഞ ലക്കങ്ങളില്‍ സൂപ്പര്‍മാനെ അവതരിപ്പിച്ചത്. ഇത് അമേരിക്കയില്‍ വ്യാപക പ്രതിഷേധത്തിന് ഇടയാക്കി.

തനിക്കെതിരെ അമേരിക്കയില്‍ നടന്ന വ്യാപക പ്രതിഷേധത്തില്‍ ചൊടിച്ചാണ് താന്‍ അമേരിക്കന്‍ പൌരത്വം ഉപേക്ഷിക്കുന്നതായുള്ള സൂപ്പര്‍മാന്റെ പ്രഖ്യാപനം. ഈ ആഴ്ച പുറത്തിറങ്ങിയ ആക്ഷന്‍ കോമിക് 900-ത്തിന്റെ പതിപ്പിലാണ് സൂപ്പര്‍മാന്‍ പൌരത്വം സംബന്ധിച്ച നിലപാട് വ്യക്തമാക്കുന്നത്. 1938-ല്‍ ജെറി സ്റ്റിഗല്‍, ജോ ഷസ്റ്റര്‍ എന്നിവര്‍ ചേര്‍ന്നാണ് സൂപ്പര്‍മാന്റെ പിറവിക്ക് രൂപം കൊടുത്തത്.

‘സത്യവും നീതിയും കൂടാതെ അമേരിക്കന്‍ മാതൃകയും’ എന്ന കടമ്പയും കടന്ന് ആളുകള്‍ ചിന്തിച്ചു തുടങ്ങണം എന്നാണ് പ്രസിഡന്റിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവിനോട് സൂപ്പര്‍മാന്‍ പുതിയ പതിപ്പില്‍ ആവശ്യപ്പെടുന്നത്. രാഷ്ട്രീയ വിഷയങ്ങളില്‍ ഒരു കോമിക് കഥാപാത്രത്തെ ഉപയോഗിച്ച് നയരൂപീകരണം ഉണ്ടാക്കാന്‍ രചയിതാക്കള്‍ ശ്രമിക്കുന്നത് കൌതുകത്തോടെയാണ് ലോകം നോക്കിക്കാണുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :