നൂറാം വയസ്സില്‍ പ്രണയസാഫല്യം!

ലണ്ടന്‍| WEBDUNIA|
PRO
PRO
അമേരിക്കന്‍ സ്വദേശിയായ നൂറു വയസ്സുകാരന്‍ 93-കാരിയായ കാമുകിയെ വിവാഹം ചെയ്തു. അങ്ങനെ ലോകത്തിലെ തന്നെ ഏറ്റവും പ്രായം കൂടിയ നവദമ്പതിമാര്‍ എന്ന റെക്കോഡും ഇവര്‍ സ്വന്തമാക്കി.

ഫോറസ്റ്റ് ലന്‍‌സ്വേ എന്ന നൂറ് വയസ്സുകാരനാണ് കാലിഫോര്‍ണിയക്കാരിയായ റോസ് പൊള്ളാഡിനെ വിവാഹം ചെയ്തത്.

ഡാന്‍സര്‍മാരായിരുന്നു ഇവരിരും. 1983-ല്‍ ഒരു കമ്മ്യൂണിറ്റി സെന്ററിലെ ഡാന്‍സിനിടെയാണ് ഇവര്‍ പരിചയപ്പെടുന്നത്. പിന്നെ ഇവര്‍ ഡാന്‍സ് പാര്‍ട്ട്‌നര്‍മാരായി. മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം ഫോറസ്റ്റിന്റെ നൂറാം പിറന്നാള്‍ ദിനത്തിലാണ് ഇവര്‍ വിവാഹിതരായത്.

ഫോറസ്‌റ്റിനെ ഒരിക്കലും കല്യാണം കഴിക്കില്ലെന്നാണ് റോസ് പറഞ്ഞിരുന്നത്. എന്നാല്‍ ഇയാളുടെ നിര്‍ബന്ധത്തെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷമാണ് തീരുമാനം മാറ്റിയത്.

സുഹൃത്തുക്കളും കുടുംബാംഗങ്ങളുമെല്ലാം വിവാഹത്തിനെത്തിയിരുന്നു. 110 വയസ്സ് വരെയെങ്കിലും താന്‍ ഭാര്യയുമൊത്ത് സന്തോഷത്തോടെ ജീവിക്കും എന്നാണ് ഫോറസ്‌റ്റ് പറയുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :