സിറിയയ്ക്ക് അത്യാധുനിക മിസൈലുകള്‍ ഉള്‍പ്പെടെ ആയുധങ്ങള്‍ നല്‍കാനുള്ള റഷ്യയുടെ തീരുമാനം ദൗര്‍ഭാഗ്യകരമെന്ന് അമേരിക്ക. സിറിയയില്‍ തുടരുന്ന ആഭ്യന്തര കലാപം രൂക്ഷമാക്കാനേ ഇത് ഉപകരിക്കൂ.
സിറിയയില്‍ ഭാവിയില്‍ സംഭവിക്കാന്‍ സാധ്യതയുള്ള വിദേശ ഇടപെടലിനെ ചെറുക്കാന്‍ വേണ്ടി മിസൈലുകള്‍ ഉപയോഗപ്പെടുത്തിയേക്കാമെന്നും യുഎസ് ഔദ്യോഗിക വക്താവ് ഗെന്‍ മാര്‍ട്ടിന്‍ പറഞ്ഞു.
റഷ്യ ആയുധങ്ങള്‍ സിറിയക്ക് കൈമാറിയതായി കഴിഞ്ഞ ദിവസം യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കപ്പലുകള്‍ തകര്‍ക്കാന്‍ സഹായകരമായ അതിനൂതന മിസൈലുകളും റഷ്യ സിറിയ്ക്ക് നല്‍കിയ ആയുധങ്ങളില്‍ ഉള്‍പ്പെടുന്നുവെന്നും മാധ്യമങ്ങള്‍ വെളിപ്പെടുത്തി.