സിറിയ രാസായുധങ്ങള്‍ ഉപ‌യോഗിച്ചെന്ന് അമേരിക്ക

അബുദാബി| WEBDUNIA|
PRO
രാസായുധങ്ങള്‍ ഉപയോഗിച്ചതായി അമേരിക്കന്‍ ഇന്റലിജന്‍സ് വിഭാഗത്തിന്റെ സൂചനയുണ്ടെന്ന് യു എസ് പ്രതിരോധ സെക്രട്ടറി ചക്ക് ഹേഗല്‍.

ഉപയോഗം ചെറിയതോതിലായിരുന്നുവെന്നും വിശദാംശങ്ങള്‍ ഇപ്പോള്‍ പുറത്ത് വിടില്ലെന്നും സിറിയയുടെ രാസായുധ പ്രയോഗം യുദ്ധനീതിയുടെ ലംഘനമാണ്. ഏത് തരത്തലുള്ള ആയുധമാണ് ഉപയോഗിച്ചതെന്ന് അന്വേഷിക്കുകയാണെന്നും ചക്ക് ഹേഗല്‍ പറഞ്ഞു.

ബാഷര്‍ അസദ് ഭരണകൂടവുമായി ഈ ആയുധങ്ങള്‍ക്ക് എന്തെങ്കിലും ബന്ധമുണ്ടോയെന്ന് സംശയിക്കുന്നുണ്ട്. ഇത്തരം രാസായുധങ്ങള്‍ തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് കൈമാറുന്നതിനെ അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളില്‍ മധ്യപൂര്‍വ്വേഷ്യയിലെ അഞ്ച് രാജ്യങ്ങള്‍ താന്‍ സന്ദര്‍ശിച്ചുവെന്നും ഈ സമയത്ത് ഓരോ രാജ്യവും സിറിയയെപ്പറ്റിയുള്ള ആശങ്ക അറിയിച്ചിരുന്നതായും അദ്ദേഹം കൂട്ടിചേര്‍ത്തു.

സിറിയയുടെ രാസായുധ പ്രയോഗത്തെപ്പറ്റി ഇസ്രയേല്‍ ഇന്റലിജന്‍സ് ഏജന്‍സികളും കഴിഞ്ഞ ദിവസം സൂചന നല്‍കിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :