ബോസ്റ്റണ്‍|
WEBDUNIA|
Last Modified ശനി, 20 ഏപ്രില്‍ 2013 (09:34 IST)
PTI
PTI
അമേരിക്കയിലെ ബോസ്റ്റണ്‍ മാരത്തോണിനിടെ ഉണ്ടായ ഇരട്ടസ്ഫോടനത്തില്‍ പങ്കുണ്ടെന്ന് കരുതപ്പെടുന്ന സഹോദരന്മാരില്‍ രണ്ടാമത്തെയാള്‍ അറസ്റ്റില്‍. 19കാരനായ സോക്കര്‍ സാര്‍നേവാണ് അറസ്റ്റിലായത്. ഇയാളുടെ മൂത്ത സഹോദരന്‍ തമേര്‍ലന്‍ സാര്‍നേവിനെ(26) കഴിഞ്ഞ ദിവസം ഏറ്റുമുട്ടലില്‍ പൊലീസ് വധിച്ചിരുന്നു. റഷ്യന്‍ അമേരിക്കന്‍ വംശജരാണ് ഇവര്‍ എന്നാണ് വിവരം.
പ്രതി പിടിയിലായ വിവരം ട്വിറ്ററിലൂടെയാണ് പൊലീസ് അറിയിച്ചത്. അമേരിക്കയിലെ പുരാതനഗരങ്ങളില്‍ ഒന്നായ ബോസ്റ്റന്റെ മുക്കും മൂലയും മറ്റ് സമീപപ്രദേശങ്ങളും അരിച്ചുപെറുക്കിയാണ് പൊലീസ് പ്രതിയെ കുടുക്കിയത്. 23 മണിക്കൂര്‍ നീണ്ട തെരച്ചിരിലൊടുവിലാണ് വാട്ടര്‍ടൗണില്‍ ഒരു ബോട്ടില്‍ ഒളിച്ചിരിക്കുകയായിരുന്ന പ്രതിയെ പിടികൂടിയത്. പ്രതിയുടെ കൈവശം മാരക ആയുധങ്ങള്‍ ഉണ്ടെന്നും അതിനാല്‍ ബോസ്റ്റണ്‍ നിവാസികള്‍ വീടുവിട്ട് പുറത്തിറങ്ങരുതെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
പ്രതികളായ സഹോദരന്മാര്‍ ചെച്നിയയില്‍ നിന്ന് വിദ്യാഭ്യാസത്തിനായാണ് അമേരിക്കയില്‍ എത്തിയത്. ഇവര്‍ക്ക് പിന്നില്‍ മറ്റാരെങ്കിലും ഉണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ബോസ്റ്റണ്‍ മാരത്തണില്‍ ഉണ്ടായ ഇരട്ടസ്ഫോടനത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെടുകയും 180 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.