സിറിയയില്‍ സൈന്യം ആയിരകണക്കിന് വീടുകള്‍ തകര്‍ത്തു

ബെയ്‌റൂട്ട്| WEBDUNIA|
PRO
PRO
സിറിയയില്‍ സൈന്യം ആയിരക്കണക്കിന് വീടുകള്‍ തകര്‍ത്തതായി മനുഷ്യാവകാശ സംഘടന ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെ റിപ്പോര്‍ട്ട്. ദമാസ്‌കസിലും ഹമ പ്രവിശ്യയിലും സാധാരണക്കാരുടെ വീടുകളാണ് സിറിയന്‍ സേന തകര്‍ത്തത്. സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭത്തില്‍ പ്രതിപക്ഷത്തെ പിന്തുണച്ചതിനുള്ള കൂട്ടശിക്ഷാവിധിയായാണ് വീടുകള്‍ നശിപ്പിച്ചതെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. സിറിയയില്‍ 2011-മാര്‍ച്ചില്‍ സംഘര്‍ഷം തുടങ്ങിയശേഷം 13000 -ലേറെപ്പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

പ്രതിപക്ഷത്തിന്റെ ശക്തികേന്ദ്രങ്ങളിലാണ് സിറിയന്‍സേന ശിക്ഷാവിധി നടപ്പാക്കിയത്. നഗരപരിഷ്‌കരണ പദ്ധതികളുടെ ഭാഗമായാണ് വീടുകള്‍ പൊളിച്ചതെന്നാണ് ഓദ്യോഗികവിശദീകരണം.

എന്നാല്‍ രൂക്ഷമായ ആഭ്യന്തരയുദ്ധത്തിനിടക്ക് ഇതിനുള്ള സാധ്യതയില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കൂടാതെ ഭരണാനുകൂലപ്രദേശങ്ങളിലെ വീടുകള്‍ പൊളിച്ചു മാറ്റിയിട്ടുമില്ല. യാതൊരു മുന്നറിയിപ്പുംകൂടാതെയാണ് വീടുകള്‍ പൊളിച്ചുമാറ്റിയതെന്ന് പ്രദേശവാസികള്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :