കാശ്മീരില്‍ ഭീകരനെ സുരക്ഷാ സൈനികര്‍ കൊലപ്പെടുത്തി

ശ്രീനഗര്‍| WEBDUNIA|
PRO
കാശ്മീര്‍ താഴ്‌വരയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ ലഷ്കറെ തയിബ ഭീകരനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊലപ്പെടുത്തി. ബഡ്ഗാം ജില്ലയിലെ ചഡൂറ മേഖലയിലെ ഹഷ്‌റൂ ഗ്രാമത്തിലാണ്‌ സംഭവം.

പാക്ക്‌ അധീന കശ്മീര്‍ സ്വദേശി ഉമര്‍ ബിലാലാണ്‌ കൊല്ലപ്പെട്ടയാളെന്ന്‌ പൊലീസ്‌ വ്യക്‌തമാക്കി. തീവ്രവാദികള്‍ ഉണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന്‌ ഇന്നലെ മുതല്‍ സ്ഥലത്ത്‌ പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും ക്യാമ്പ്‌ ചെയ്യുന്നുണ്ടായിരുന്നു.

സംഘം തിരച്ചില്‍ തുടങ്ങിയപ്പോള്‍ തീവ്രവാദികള്‍ ഒളിച്ചിരുന്ന വീട്ടില്‍ നിന്ന്‌ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ വീട്‌ തകര്‍ന്നു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ്‌ കൊല്ലപ്പെട്ടയാളുടെ മൃതദേഹം ലഭിച്ചത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :