‘ഇന്ത്യന്‍- ചൈന അതിര്‍ത്തിയില്‍ പ്രശ്നങ്ങളുണ്ടാകാന്‍ സാധ്യത’

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ഇന്ത്യന്‍- അതിര്‍ത്തിയില്‍ രണ്ട് സൈന്യങ്ങളും തമ്മില്‍ ഭാവിയിലും പ്രശ്നങ്ങളുണ്ടാകാന്‍ സാദ്ധ്യതയുണ്ടെന്ന് പ്രതിരോധ മന്ത്രി എകെ ആന്റണി. പക്ഷേ അവ കൃത്യമായി പരിഹരിക്കാനുള്ള സംവിധാനങ്ങള്‍ രണ്ടു രാജ്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

അഞ്ച് ഇന്ത്യന്‍ പൗരന്മാരെ അതിര്‍ത്തി കടന്നെത്തിയ ചൈനീസ് സൈന്യം പിടിച്ചുകൊണ്ടുപോയശേഷം വിട്ടയച്ച സംഭവം പരാമര്‍ശിക്കുകയായിരുന്നു ആന്റണി. അതിര്‍ത്തി പ്രശ്നം പരിഹരിക്കുന്നതില്‍ അത്ഭുതമൊന്നും സംഭവിയ്ക്കുകയില്ല. പക്ഷേ അവ വലിയ പ്രശ്നങ്ങളിലേക്ക് നീളാതെ പരിഹരിക്കാനാണ് തീരുമാനം.

അഞ്ച് പൗരന്മാര്‍ തങ്ങളുടെ പ്രദേശത്ത് കടന്നുകയറിയതുകൊണ്ടാണ് അവരെ തടഞ്ഞുവച്ചതെന്നാണ് ചൈനീസ് സൈന്യം ആരോപിക്കുന്നത്. കൃത്യമായ അതിര്‍ത്തിയില്ലാത്ത ഇവിടെനിന്ന് പിടിച്ചുകൊണ്ടുപോയവരെ ഉടന്‍ വിട്ടയച്ചില്ലെങ്കില്‍ മേലധികാരികളെ അറിയിക്കുമെന്ന് ഇന്ത്യന്‍ സൈന്യം മുന്നറിയിപ്പ് നല്‍കിയതിനെത്തുടര്‍ന്നായിരുന്നു വിട്ടയച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :