സിറിയയില്‍ വിമതര്‍ 22 പേരെ കൊലപ്പെടുത്തി

ബെയ്‌റൂട്ട്| WEBDUNIA| Last Modified ബുധന്‍, 12 മാര്‍ച്ച് 2014 (11:17 IST)
PRO
സിറിയയില്‍ ജിഹാദി ഗ്രൂപ്പ് 22 പേരെ കൊലപ്പെടുത്തി. കൂടാതെ സിറിയന്‍ നഗരത്തിന്റെ നിയന്ത്രണവും ജിഹാദി വിമതര്‍ പിടിച്ചെടുത്തു.

സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇറാഖില്‍ നിന്നുള്ള ജിഹാദികളാണ് തോക്കുകളും കത്തികളും ഉപയോഗിച്ച് 22 പേരെ വധിച്ചത്. വിമതരുടെ നിയന്ത്രണത്തിലുണ്ടായിരുന്ന തുര്‍ക്കി അതിര്‍ത്തിയോട് ചേര്‍ന്ന സിറിയന്‍ നഗരം ഇതേ ജിഹാദി ഗ്രൂപ്പ് കഴിഞ്ഞ മാസം പിടിച്ചെടുത്തിരുന്നു.

ജനുവരിയില്‍ ഇറാഖി ജിഹാദി ഗ്രൂപ്പിനെതിരെ വിമത ഗ്രൂപ്പുകള്‍ ആക്രമണം നടത്തിയിരുന്നു. ഇറാഖി ജിഹാദി ഗ്രൂപ്പും വിമത ഗ്രൂപ്പുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഏകദേശം 3,300 പേര്‍ കൊല്ലപ്പെട്ടെന്നാണ് വിവരം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :