വിഴിഞ്ഞത്തെ പുന്നക്കുളത്ത് പലചരക്ക് വ്യാപാരി ചെളിയില്‍ പുതഞ്ഞ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടുകാല്‍ കുഴിവിളക്കോണം കോളനി രതീഷ് ഭവ് അനില്‍ രതീഷ് എന്ന 28 കാരനെയാണു പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രതിയെ ഊരമ്പിലെ ബന്ധുവീട്ടിനടുത്തു നിന്ന് ഷാഡോ പൊലീസാണു പിടികൂടിയത്. കഴിഞ്ഞ വെള്ളിയാഴ്ച പുന്നക്കുളം ആലുവിള ഇറത്തിക്കര തെക്കരികത്ത് വീട്ടില്‍ സുകുമാരന്‍ നാടാര്‍ (70) എന്ന പലചരക്കുകടക്കാരന് ചെളിയില്‍ പുതഞ്ഞു മരിച്ച നിലയില്‍ കാണപ്പെട്ടിരുന്നു.
സുകുമാരന്‍ നാടാര്‍ കട അടക്കുന്നതിനു തൊട്ടുമുമ്പ് ദിവസവും മദ്യപിക്കാറുണ്ടായിരുന്നു. ബാക്കി വരുന്ന മദ്യം അവിടെത്തന്നെ സൂക്ഷിക്കുന്ന വിവരം പ്രതി മനസ്സിലാക്കിയിരുന്നു. പലപ്പോഴും പ്രതി ഈ കട കുത്തിത്തുറന്നു മോഷണവും നടത്തിയിരുന്നു.
സംഭവ ദിവസവും മോഷണം നടക്കുന്നുണ്ടോ എന്ന് പരിശോധിക്കാനായി സുകുമാരാന്‍ നാടാര്‍ എത്തിയപ്പോള്‍ പ്രതിയെ മനസ്സിലാക്കിയതിനെ തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് അടിപിടി കൂടുകയും സുകുമാരന്‍ നായരെ ചെളിയില്‍ ചവിട്ടി താഴ്ത്തി കൊല ചെയ്യുകയും ചെയ്യുകയായിരുന്നു.
വിഴിഞ്ഞം സി.ഐ സക്കറിയ മാത്യു, എസ്.ഐ ശശിധരന് പിള്ള എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസാണു പ്രതിയെ അറസ്റ്റ് ചെയ്തത്.