കടല്‍‌ക്കൊല; കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതിയുടെ അന്ത്യശാസനം

ന്യൂഡല്‍ഹി| WEBDUNIA| Last Modified ചൊവ്വ, 18 ഫെബ്രുവരി 2014 (14:08 IST)
PRO
കടല്‍ക്കൊല കേസില്‍ സുവ നിയമം സംബന്ധിച്ച് വെള്ളിയാഴ്ചയ്ക്കകം സത്യവാങ്മൂലം നല്‍കണമെന്ന് സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

നാവികരെ വിട്ടയക്കണമെന്ന ഇറ്റലിയുടെ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. വിഷയം നിയമമന്ത്രാലയത്തിന്റെ പരിഗണനയിലാണെന്ന് അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചു. കേന്ദ്രത്തിന് അന്ത്യശാസനം നല്‍കിയതിനെ ഇറ്റലിയുടെ പ്രതിനിധി സ്റ്റെഫാന്‍ ഡി മിസ്തുര സ്വാഗതം ചെയ്തു.

കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. കേസ് മാറ്റിവെച്ചതില്‍ ഇറ്റലി നിരാശ പ്രകടിപ്പിച്ചു. കടല്‍കൊള്ളക്കാരോ തീവ്രവാദികളോ അല്ലാത്തതിനാല്‍ സുവ ചുമത്തരുതെന്നാണ് ഇറ്റലിയുടെ നിലപാട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :