സിനിമാ നടന്‍റെ താടി ഇഷ്ടമാകാത്തതിന് യുവതി റേസര്‍ ഉപയോഗിച്ച് ആക്രമിച്ചു
ന്യൂയോര്‍ക്ക്|
WEBDUNIA|
PRO
ഹോളിവുഡ് നടനായ ഹ്യൂ ജാക്‍സ്മാന്റെ താടി ഇഷ്ടമാകാത്തതിനാല്‍ റേസര്‍ ഉപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിച്ച സ്ത്രീയെ പൊലീസ് അറസ്റ്റു ചെയ്തു.
ജാക്മാന്റെ താടി ഇഷ്ടമായില്ലെന്ന് ആക്രോശിച്ചു കൊണ്ടായിരുന്നു ജിംനേഷ്യത്തില്‍ വച്ച് കാതറിന്‍തസ്റ്റണ്‍ (47) എന്ന സ്ത്രീ ഇലക്ട്രിക് റേസര്‍ ഉപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിച്ചത്.
ജാക്സന്‍ വിവാഹിതനാണെങ്കിലും രണ്ടാമതൊരു വിവാഹം കഴിക്കുന്നതിന് അമേരിക്കയിലെ നിയമങ്ങള്‍ എതിരല്ലെന്നും ജാക്സണെ വിവാഹം കഴിക്കാനാണ് താന്‍ എത്തിയതെന്നും കാതറിന്‍പൊലീസിനോട് പറഞ്ഞു.