ന്യൂയോര്‍ക്ക്: അമേരിക്കയില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയതിന് ഇന്ത്യക്കാരിക്ക് മൂന്നുവര്‍ഷം തടവുശിക്ഷ. നീതിനിര്‍വഹണ ഉദ്യോഗസ്ഥന്റെ ഓഫീസില്‍ നിന്ന് പണംതട്ടിയ കേസില്‍ മുപ്പത്തൊന്നുകാരിയായ ആരതി ഗുപ്തയെയാണ് ഫിലാഡല്‍ഫിയയിലെ ജില്ലാകോടതി ശിക്ഷിച്ചത്. ഇതിനുപുറമെ 2,40,000 ഡോളര്‍ (1.5 കോടി രൂപ) ഇവരില്‍ നിന്ന് ഈടാക്കാനും കോടി ഉത്തരവിട്ടു.