സഹതടവുകാര്‍ ആക്രമിച്ചു, സരബ്ജിത് സിംഗിന്‍റെ നില അതീവ ഗുരുതരം

ലാഹോര്‍| WEBDUNIA|
PTI
പാകിസ്ഥാനില്‍ ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരന്‍ സരബ്ജിത് സിംഗിനെ സഹതടവുകാര്‍ ആക്രമിച്ചു. ലാഹോര്‍ ജയിലിലെ സഹതടവുകാരാണ് ആക്രമിച്ചത്. തലയ്ക്ക് പരുക്കേറ്റ സരബ്ജിത് സിംഗിന്‍റെ നില അതീവ ഗുരുതരമാണെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ സരബ്ജിത് സിംഗിനെ ഇപ്പോള്‍ വെന്‍റിലേറ്ററിലാക്കിയിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ജയില്‍ ജീവനക്കാരെ പാകിസ്ഥാന്‍ സസ്പെന്‍ഡ് ചെയ്തു. സരബ്ജിതിന് സഹായമെത്തിക്കാന്‍ ഇന്ത്യന്‍ എംബസി രണ്ടുപേരെ ചുമതലപ്പെടുത്തി.

സരബ്ജിത്തിന്‍റെ ആരോഗ്യസ്ഥിതി വിലയിരുത്തിവരികയാണെന്ന് ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി പ്രണീത് കുമാര്‍ അറിയിച്ചു. സരബ്ജിത്തിനെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാന്‍ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.

1990ല്‍ നടന്ന ബോംബ് സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ടാണ് സരബ്ജിത് സിംഗ് പാകിസ്ഥാനില്‍ ജയിലില്‍ കഴിയുന്നത്. 22 വര്‍ഷമായി സരബ്ജിത് പാക് തടവറയിലാണ്.

സരബ്ജിത്‌ സിംഗിനെക്കുറിച്ച്‌ അവൈസ്‌ ഷേക്ക്‌ 'സരബ്ജിത്‌ സിംഗ് ‌- എ കേസ്‌ ഓഫ്‌ മിസ്ടേക്കണ്‍ ഐഡന്‍റിറ്റി' എന്ന പുസ്തകം രചിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :