സര്‍ദാരി കേസ്: രാജയ്ക്ക് ഗിലാനിയുടെ ഗതി വരുമോ?

ഇസ്ലാമാബാദ്| WEBDUNIA|
PRO
PRO
പാകിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിക്കെതിരായ അഴിമതിക്കേസ് പുനരാരംഭിക്കാന്‍ സുപ്രീംകോടതി ഒരുങ്ങുന്നു. ഇക്കാര്യത്തില്‍ നിലപാട് അറിയിക്കാന്‍ പ്രധാനമന്ത്രി രാജ പര്‍വേസ് അഷറഫിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. ജൂലൈ 12 നകം മറുപടി നല്‍കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

സര്‍ദാരിക്കെതിരായ അഴിമതിക്കേസ് ആണ് മുന്‍ പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിയുടെ പദവി തെറിപ്പിച്ചത്. കേസുമായി ബന്ധപ്പെട്ട് സ്വിസ് അധികൃതര്‍ക്ക് കത്തെഴുതാനുള്ള കോടതി നിര്‍ദേശം ഗിലാനി തള്ളുകയായിരുന്നു. കോടതിയല‌ക്‍ഷ്യം നടത്തി എന്ന് കണ്ടെത്തി കോടതി അദ്ദേഹത്തെ അയോഗ്യനാക്കുകയും ചെയ്തു.

ഗിലാനിക്ക് പകരമാണ് രാജ പര്‍വേസ് പ്രധാനമന്ത്രിയായത്. എന്നാല്‍ സര്‍ദാരിക്കെതിരായ കേസ് അദ്ദേഹത്തെയും പിന്തുടരുകയാണ്. രാജ പര്‍വേസ് എന്ത് നിലപാട് സ്വീകരിക്കും എന്നതിനെ ആശ്രയിച്ചായിരിക്കും അദ്ദേഹത്തിന്റെ ഭാവിയും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :