യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബരാക്ക് ഒബാമയുടെ എതിരാളി മിറ്റ് റോമ്നി തന്നെ. റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായാണ് റോമ്നി മത്സരിക്കുന്നത്.
ടെക്സസിലെ തകര്‍പ്പന്‍ വിജയത്തോടെയാണ് റോമ്നി സ്ഥാനാര്‍ഥിത്വം ഉറപ്പാക്കിയത്. കഴിഞ്ഞ ദിവസം ടെക്സസില്‍ നടന്ന പാര്‍ട്ടി പ്രൈമറിയില്‍ ജയിച്ചവരില്‍ 97 പ്രതിനിധികളും റോമ്നിയുടെ അനുകൂലികളാണ്.
അറുപത്തഞ്ചുകാരനാണ് റോമ്നി. മസാച്യുസെറ്റ്സ് മുന്‍ ഗവര്‍ണറാണ് അദ്ദേഹം. രാജ്യത്ത് വര്‍ധിച്ചു വരുന്ന സാമ്പത്തിക പ്രതിസന്ധി, തൊഴിലില്ലായ്മ എന്നിവയാണ് ഒബാമയ്ക്കെതിരേ റോമ്നിയുടെ പ്രധാന പ്രചാരണായുധം. സ്വവര്‍ഗവിവാഹത്തെ ഒബാമ അനുകൂലിക്കുമ്പോള്‍ അദ്ദേഹം ഇതിനെ ശക്തമായി എതിര്‍ക്കുകയാണ്.