ലാദനെ കുടുക്കിയ പാക് ഡോക്ടര്‍ക്ക് 33 വര്‍ഷം ജയില്‍

ഇസ്ലാമാബാദ്| WEBDUNIA|
PRO
PRO
അല്‍ ഖ്വയിദ ഭീകരന്‍ ഒസാമ ബിന്‍ ലാദനെ കുടുക്കാന്‍ സി ഐ എയ്ക്ക് സഹായം ചെയ്ത പാകിസ്ഥാനിലെ ഡോക്ടര്‍ ഷക്കീല്‍ അഫ്രീദിക്ക് ജയില്‍ ശിക്ഷ. രാജ്യദ്രോഹക്കുറ്റം ചുമത്തിയാ‍ണ് ഇയാള്‍ക്ക് 33 വര്‍ഷം തടവുശിക്ഷ വിധിച്ചിരിക്കുന്നത്. ഇതിന് പുറമെ 3500 ഡോളര്‍ പാഴയും അടയ്ക്കണം. പിഴ അടയ്ക്കാത്ത പക്ഷം മൂന്ന് വര്‍ഷം കൂടി ജയില്‍ ശിക്ഷ അനുഭവിക്കണം.

വിദേശ ചാര ഏജന്‍സിക്ക് വേണ്ടി പ്രവര്‍ത്തിച്ച ഡോക്ടര്‍ പാകിസ്ഥാനെതിരെ ഗൂഢാലോചന നടത്തി എന്നാണ് ആ രാജ്യത്തിന്റെ നിലപാട്. ഖൈബര്‍ജില്ലയിലെ ഗോത്ര നിയമപ്രകാരമാണ് ഇയാള്‍ക്ക് ഇപ്പോള്‍ ശിക്ഷ വിധിച്ചിരിക്കുന്നത്.

അബോട്ടാബാദിലെ ഒളിത്താവളത്തില്‍ ലാദന്റെ സാന്നിദ്ധ്യം ഉറപ്പാക്കാനാണ് ഇയാള്‍ സഹായം ചെയ്തത്. വാക്സിനേഷന്‍ ക്യാമ്പിന്റെ മറപിടിച്ച് ആളുകളുടെ ഡി എന്‍ എ സാമ്പിള്‍ ശേഖരിക്കാനായിരുന്നു ഇയാളെ നിയോഗിച്ചത്. ഡി എന്‍ എ സാമ്പിള്‍ എടുത്ത് ലാദന്റെ ബന്ധുക്കളായ ആരെങ്കിലും പ്രദേശത്ത് കഴിയുന്നുണ്ടോ എന്നറിയാനായിരുന്നു ശ്രമം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :