ഈജിപ്ത്: പ്രസിഡന്റ് സ്ഥാനാര്‍ഥിയുടെ ഓഫീസിന് തീവച്ചു

കെയ്റോ| WEBDUNIA|
PRO
PRO
ഈജിപ്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിയായ അഹമ്മദ് ഷഫീഖിന്റെ പ്രചാരണ ഓഫീസിന് അക്രമികള്‍ തീവച്ചു. മുസ്ലിം ബ്രദര്‍ഹുഡ് സ്ഥാനാര്‍ഥി മുഹമ്മദ് മുര്‍സിയും അഹമ്മദ് ഷഫീഖും തമ്മില്‍ വീണ്ടും മല്‍സരം നടക്കുമെന്ന പ്രഖ്യാപനത്തിനു തൊട്ടുപിന്നാലെയായിരുന്നു ആക്രമണം.

തലസ്ഥാനമായ കെയ്റോയില്‍ പ്രവര്‍ത്തിച്ചിരുന്ന ഓഫീസിനു നേരെയാണ് ആക്രമണമുണ്ടായത്. അക്രമികള്‍ പോസ്റ്ററുകളും കമ്പ്യൂട്ടറുമെല്ലാം എടുത്തുകൊണ്ടുപോയി. ആളപായമോ പരുക്കോ റിപ്പോര്‍ട്ടു ചെയ്തിട്ടില്ല. സംഭവുമായി ബന്ധപ്പെട്ട് എട്ട് പേരെ അറസ്റ്റുചെയ്തതായി പൊലീസ് അറിയിച്ചു.

ആക്രമണവാര്‍ത്ത ടെലിവിഷന്‍ ചാനലുകള്‍ റിപ്പോര്‍ട്ടു ചെയ്തതിനെ തുടര്‍ന്ന് ഷഫീഖ് അനുയായികളും വിരുദ്ധരും തെരുവില്‍ ഏറ്റുമുട്ടി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :