സരബ്ജിത് രക്ഷപ്പെടാനുള്ള സാധ്യത വിരളമെന്ന് ഡോക്ടര്‍മാര്‍

ലാഹോര്‍| WEBDUNIA|
PTI
PTI
പാക് ജയിലില്‍ ആക്രമണത്തിന് ഇരയായി അതീവഗുരുതരാവസ്ഥയില്‍ കഴിയുന്ന സരബ്ജിത് സിംഗ് രക്ഷപ്പെടാനുള്ള സാധ്യത വിരളമാണെന്ന് ഡോക്ടര്‍മാര്‍. ലാഹോറിലെ ആശുപത്രിയില്‍ കോമയില്‍ കഴിയുന്ന സരബ്ജിത് ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള സാധ്യത വിദൂരമാണെന്ന് അവര്‍ പറയുന്നു. സരബ്ജിത് മരുന്നുകളോട് പ്രതികരിക്കുന്നില്ല. തലച്ചോറിന്റെ 55 ശതമാനവും ആക്രമണത്തില്‍ തകര്‍ന്ന നിലയിലാണ്. രക്തം കട്ടപിടിച്ചിട്ടുമുണ്ട്. അടിയന്തരമായി രണ്ട് ശസ്ത്രക്രിയകള്‍ വേണ്ടതുണ്ട്. എന്നാല്‍ ഇത് നടത്താനാകുന്ന സാഹചര്യമല്ല ഇപ്പോഴുള്ളത്.

ലാഹോറിലെ ജിന്ന ആശുപത്രിയില്‍ കഴിയുന്ന സരബ്ജിതിനെ കുടുംബം കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചു. ഭാര്യയും രണ്ട് പെണ്‍‌മക്കളും സഹോദരിയുമാണ് വാഗാ അതിര്‍ത്തി വഴി ഞായറാഴ്ച പാകിസ്ഥാനില്‍ എത്തിയത്. പ്രത്യേക വിസയിലൂടെയാണ് ഇവര്‍ പാകിസ്ഥാനിലെത്തിയത്.
സരബ്ജിതിനെ വിദഗ്ദ്ധ ചികിത്സയ്ക്കായി ഇന്ത്യയില്‍ എത്തിക്കണമെന്ന് കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടു.

സരബ്ജിതിനെ സന്ദര്‍ശിക്കാന്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് അംഗങ്ങള്‍ക്കും പാകിസ്ഥാന്‍ അനുമതി നല്‍കിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :