ശ്വേത ചെയ്തത് ഒന്നുമല്ല: പ്രസവരംഗങ്ങള്‍ ഇവിടെ സംപ്രേഷണം ചെയ്തു!
ബര്‍ക്കിംഗ്ഹാംഷെയര്‍|
WEBDUNIA|
PRO
ബ്ലെസ്സിയുടെ 'കളിമണ്ണ്' എന്ന സിനിമയ്ക്ക് വേണ്ടി ശ്വേതയുടെ പ്രസവരംഗങ്ങള്‍ ചിത്രീകരിച്ചത് കേരളത്തില്‍ വന്‍ വിവാദമായിരുന്നു. എന്നാലിതാ ബ്രിട്ടനിലും ഒരു യുവതി ക്യാമറയ്ക്ക് മുന്നില്‍ പ്രസവിച്ചിരിക്കുന്നു. രണ്ട് മാസം മുന്പ് നടന്ന നടുറോഡില്‍ നടന്ന പ്രസവത്തിന്റെ ദൃശ്യങ്ങള്‍ യുവതിയുടെ സമ്മതത്തോടെ സംപ്രേഷണം ചെയ്യുകയും ചെയ്തു.
ബ്രിട്ടീഷ് സ്വദേശിയായ കിമ്മാണ് തെരുവില്‍ പ്രസവിച്ചത്. ഷോപ്പിംഗ് സെന്ററിലേക്ക് കാറില്‍ പോകുന്നതിനിടെയാണ് പ്രസവവേദനയുണ്ടായത്. കാറില്‍ നിന്നുമിറങ്ങി നടപ്പാതയിലെത്തിയപ്പോള്‍ പ്രസവ വേദന അനുഭപ്പെട്ടു.
ഉടന്‍തന്നെ പൊലീസും കാറിലിരിക്കുകയായിരുന്ന കിമ്മിന്റെ മാതാവ് സ്യൂവും സഹായത്തിനായി ഓടിയെത്തി. മിനിറ്റുകള്‍ക്കകം പ്രസവം നടക്കുകയും ചെയ്തു. പെണ്‍കുഞ്ഞിനാണ് കിം ജന്മം നല്‍കിയത്.
പ്രസവരംഗങ്ങളെല്ലാം തന്നെ ട്രാഫിക് ക്യാമറയില്‍ പതിയുന്നുണ്ടായിരുന്നു. തന്റെ പ്രസവ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യാന്‍ അധികൃതര്‍ക്ക് അനുമതി കൊടുത്തതോടെ ഇവര്‍ ദൃശ്യങ്ങള്‍ പുറത്തുവിട്ടു. പ്രസവം നടന്ന ഈഡന്‍ ഷോപ്പിംഗ് സെന്ററിന്റെ ഓര്‍മ്മയ്ക്കായി നിലിയാന ഈഡന്‍ എന്നാണ് കുട്ടിക്ക് പേര് നല്‍കിയത്