പ്രസവചിത്രീകരണത്തോട് വിയോജിച്ച് പാര്‍വ്വതിയും

തിരുവനന്തപുരം| WEBDUNIA|
PRO
PRO
പ്രസവരംഗങ്ങള്‍ വാണിജ്യവത്കരിക്കുന്നതിനോട് വിയോജിപ്പ് പ്രകടിപ്പിച്ച് നടി പാര്‍വ്വതി. അമ്മയാവുക എന്നത് സ്ത്രീയെ സംബന്ധിച്ചിടത്തോളം ദൈവികമായ കാര്യമാണ്. അത്തരം രംഗങ്ങള്‍ സിനിമയില്‍ ചിത്രീകരിക്കുന്നതിനോട് യോജിപ്പില്ല. അതെല്ലാം ഓരോരുത്തരുടെ വ്യക്തിപരമായ കാര്യങ്ങള്‍ ആണെന്നും പാര്‍വ്വതി പറഞ്ഞു. നിശാഗന്ധി ഫെസ്റ്റിവലിനോടനുബന്ധിച്ച് മോഹിനിയാട്ടം അവതരിപ്പിക്കാനെത്തിയ പാര്‍വതി തിരുവനന്തപുരം പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിലാണ് തന്റെ അഭിപ്രായം വ്യക്തമാക്കിയത്.

ബ്ലസിയുടെ സിനിമയില്‍ പ്രസവരംഗം മോശമായി ചിത്രീകരിക്കുമെന്നു താന്‍ കരുതുന്നില്ലെന്നും പാര്‍വതി പറഞ്ഞു. നൃത്തം, സിനിമാ അഭിനയം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും ഭര്‍ത്താവ് ജയറാമിനെക്കുറിച്ചുമെല്ലാം പാര്‍വ്വതി പ്രതികരിച്ചു. സിനിമയിലേക്കുള്ള തിരിച്ചുവരവിനെപ്പറ്റി ആലോചിച്ചിട്ടില്ല. നൃത്തത്തിലാണു ഇപ്പോള്‍ ശ്രദ്ധ പതിപ്പിക്കുന്നത്. മോഹിനിയാട്ടം അധികരിച്ചുള്ള ഒരു പദ്ധതിയുടെ പണിപ്പുരയിലാണിപ്പോള്‍. അതിന് പുറമെ വീട്ടുകാര്യങ്ങള്‍ മുതല്‍ ജയറാമിന്റെ മാനേജര്‍ റോള്‍ വരെ ചെയ്യേണ്ടതുണ്ട്. നടന്‍ എന്ന നിലയില്‍ ജയറാമിന് പത്തില്‍ ഏഴു മാര്‍ക്കു നല്‍കാമെന്നും പാര്‍വ്വതി പറഞ്ഞു.

താന്‍ വളരെ ചെറിയ പ്രായത്തിലാണു സിനിമയില്‍ എത്തിയത്. സിനിമയെക്കുറിച്ച് പഠിക്കാന്‍ വളരെ പണിപ്പെടേണ്ടിവന്നു. മലയാളസിനിമയിലെ ഇന്നത്തെ നടിമാര്‍ വ്യക്തമായ കാഴ്ചപ്പാടും ധാരണയും ഉള്ളവരാണെന്നും പാര്‍വ്വതി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :