ഡല്‍ഹി പെണ്‍കുട്ടിയ്ക്ക് പരീക്ഷയില്‍ ഉന്നതവിജയം

ന്യൂഡല്‍ഹി| WEBDUNIA|
PTI
PTI
മരണത്തിന് മുന്നില്‍ അവള്‍ തോറ്റു, പക്ഷേ പരീക്ഷയില്‍ നല്ല മാര്‍ക്ക് വാങ്ങി അവള്‍ മിടുക്കിയായി. ഡല്‍ഹിയില്‍ കൂട്ടമാനഭംഗത്തിന് ഇരയായി മരിച്ച 23കാരിയ്ക്ക് പരീക്ഷയില്‍ ഉന്നത വിജയം. ഫിസിയോതെറാപ്പി നാലാം വര്‍ഷ പരീക്ഷയില്‍ 72.7 ശതമാനം മാര്‍ക്കോടെ പെണ്‍കുട്ടി വിജയിച്ചു. ഉത്തരാഖണ്ഡ് ഹേം‌വതി നന്ദന്‍ ബഹുഗുണ ഖര്‍വാള്‍ യൂണിവേഴ്സിറ്റിയാണ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചത്.

1100 മാര്‍ക്കില്‍ 800 മാര്‍ക്കാണ് പെണ്‍കുട്ടിയ്ക്ക് ലഭിച്ചത്. കഴിഞ്ഞ സെപ്തംബറില്‍ ആണ് പരീക്ഷ നടന്നത്. തുടര്‍ന്ന് ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുന്നതിനിടെയാണ് പെണ്‍കുട്ടിയെ തേടി ദുരന്തം എത്തിയത്.

കഴിഞ്ഞ ഡിസംബര്‍ 16ന് രാത്രി ബസില്‍ കൂട്ടമാനഭംഗത്തിന് ഇരയായ പെണ്‍കുട്ടി ഡിസംബര്‍ 29ന് മരണത്തിന് കീഴടങ്ങി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :