സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തിലും ജീവന്‍ തുടിക്കും. വ്യാഴത്തിന്റെ ഉപഗ്രഹമായ യൂറോപ്പയില്‍ 124 മൈല്‍ ഉയരമുള്ള ജലധാരകള്‍ അഥവാ ഫൗണ്ടനുകളും ആവിപ്രവാഹവുണ്ടെന്ന് കണ്ടെത്തി. ഹബ്ബിള്‍ ദൂരദര്‍ശിനിയാണ് ഈ കണ്ടെത്തല്‍ നടത്തിയത്. മഞ്ഞുറഞ്ഞ ഉപരിതലമുള്ള ഉപഗ്രഹമാണ് യൂറോപ്പയുടെ ഉപരിതലത്തില്‍ വലിയ രണ്ട് ആവി ധാരകളുണ്ട്. ഏഴു മണിക്കൂറോളം ഈ ആവിപ്രവാഹം കണ്ടതായാണ് റിപ്പോര്‍ട്ട്. ഇവിടെ ജീവന്റെ തുടിപ്പുകളുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ശാസ്ത്രജ്ഞന്മാര്‍ വിലയിരുത്തുന്നത്.
ഉപരിതലത്തിലെ ഐസ് പാളികള്‍ ദേദിച്ചാണ് ആവിധാര പുറത്തേക്ക് വരുന്നത്. എവറസ്റ്റ് കൊടുമുടിയുടെ ഇരുപത് ഇരട്ടി ഉയരത്തില്‍നിന്നാണ് ആവിധാര പ്രവഹിക്കുന്നത്. വ്യാഴത്തിന്റെ ആകര്‍ഷണം മൂലമാണ് ജലധാര മഞ്ഞ് പാളി പൊളിച്ച് പുറത്തു വരുന്നതെന്നാണ് കരുതുന്നത്. ഭൂമിയെപ്പോലെ ഉള്‍ഭാഗത്ത് ഉരുകിയ ഇരുമ്പും അതിനു ചുറ്റും പാറ നിറഞ്ഞ ആവരണവും മുകളില്‍ ഉപ്പുവെള്ളമുള്ള കടലുമാണ് യൂറോപ്പയിലുമെന്നും ശാസ്ത്രജ്ഞര്‍ കരുതുന്നു.
യൂറോപ്പയ്ക്കു ചുറ്റും ഐസ് പാളികള്‍ മൂടിയ സമുദ്രം ഉണ്ടായേക്കാമെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം. ചന്ദ്രനേക്കാള്‍ അല്പം ചെറുതാണ് യൂറോപ്പ. മൂന്നര ദിവസം കൂടുമ്പോഴാണ് യൂറോപ്പ ചന്ദ്രനെ ഒരു തവണ ചുറ്റിവരുന്നത്.