വൈറ്റ് ഹൌസ് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തിന് മേല്‍ നിയന്ത്രണം കൊണ്ട് വരുന്നു

വാഷിംഗ്ടണ്‍| WEBDUNIA|
PRO
വൈറ്റ് ഹൌസ് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തിന് മേല്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തുടങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ലോകമാകമാനം എന്‍‌എസ്‌എക്ക് എതിരെ പരാതികളും ആരോപണങ്ങളും വരുന്ന സാഹചര്യത്തിലാണ് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ വൈറ്റ് ഹൌസ് ആലോചിക്കുന്നത്.

രഹസ്യവിവരങ്ങള്‍ ശേഖരിക്കുന്നതിലും ഉപയോഗപ്പെടുത്തുന്നതിലും നിയന്ത്രണം ആവശ്യമാണെന്ന് തങ്ങള്‍ക്ക് മനസിലായെന്ന് വൈറ്റ്‌ഹൌസ് വ്യക്തമാക്കിയിരുന്നു. ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ജല മെര്‍ക്കടക്കം നിരവധി ലോകനേതാക്കളുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തുന്നുണ്ടെന്ന വിവരം ഒബാമയ്ക്ക് അറിയാമായിരുന്നുവെന്ന് ജര്‍മ്മന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

എന്നാല്‍ ജര്‍മ്മന്‍ പത്രത്തില്‍ വന്ന റിപ്പോര്‍ട്ട് തെറ്റാണെന്ന് വൈറ്റ്‌ഹൌസ് വൃത്തങ്ങള്‍ പിന്നീട് അറിയിച്ചു. എന്തായാലും വൈറ്റ് ഹൌസ് നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ ഒരു പരിധി വരെ ആരോപണങ്ങള്‍ കുറയ്ക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :