ഓണത്തിന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മുന്‍കൂര്‍ ശമ്പളം നല്‍കില്ല

കൊച്ചി| WEBDUNIA|
PRO
PRO
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഓണത്തിന് മുന്‍കൂര്‍ ശമ്പളം ലഭിക്കില്ല. ജീവനക്കാര്‍ക്ക് ഓണത്തിന് മുന്‍കൂര്‍ ശമ്പളം നല്‍കില്ലെന്ന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം മുന്‍കൂര്‍ നല്‍കാതിരിക്കുന്നത് സാമ്പത്തിക പ്രതിസന്ധി കാരണമല്ലെന്നാണ് പറയുന്നത്.

ജീവനക്കാര്‍ക്ക് മുന്‍കൂറായി ശമ്പളം നല്‍കിയാല്‍ അവര്‍ക്ക് പിന്നീട് നാല്‍പ്പത്തഞ്ച് ദിവസത്തിന് ശേഷമേ ശമ്പളം ലഭിക്കൂ എന്നാണ് ധന വകുപ്പിന്റെ വിശദീകരണംസെപ്റ്റംബര്‍ 13നാണ് ഇത്തവണ ഓണ അവധി തുടങ്ങുന്നത്.

അതിനാല്‍ ശമ്പളം നല്‍കാന്‍ പുതിയ ക്രമീകരണമാണ് സര്‍ക്കാര്‍ നടത്താന്‍ പോകുന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഓഗസ്റ്റിലെ ശമ്പളത്തോടൊപ്പം സെപ്റ്റംബറിലെ ശമ്പളത്തിന്റെ ഇരുപത്തഞ്ച് ശതമാനം ശമ്പളം നല്‍കാനാണ് ഇപ്പോഴത്തെ തീരുമാനം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :