ബാംഗ്ലൂര്‍ സ്ഫോടനക്കേസ്: അബ്ദുള്‍ നാസര്‍ മദനിക്ക് ജാമ്യമില്ല

ബാംഗ്ലൂര്‍| WEBDUNIA|
PRO
ബാംഗ്ലൂര്‍ സ്ഫോടന കേസില്‍ വിചാരണ നേരിടുന്ന അബ്ദുള്‍ നാസര്‍ മദനിയുടെ ജാമ്യാപേക്ഷ കര്‍ണാടക ഹൈക്കോടതി തള്ളി. മദനിയുടെ ആരോഗ്യനില സംബന്ധിച്ച ജയില്‍സൂപ്രണ്ടിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് കോടതി ആവശ്യപ്പെട്ടതനുസരിച്ച് പ്രോസിക്യൂഷന്‍ ഇന്നലെ ഹാജരാക്കിയിരുന്നു.

മദനിക്ക് പതിനൊന്നോളം അസുഖങ്ങളുണ്ടെന്നു വ്യക്തമാക്കുന്ന റിപ്പോര്‍ട്ടാണ് ജയില്‍ മെഡിക്കല്‍ സൂപ്രണ്ട് നല്‍കിയിട്ടുള്ളത്. എന്നാല്‍ സര്‍ക്കാര്‍ നല്‍കുന്ന ചികിത്സകള്‍ മദനി നിരാകരിക്കുകയാണെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

മദനിക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലെന്നാണു നേരത്തെ പബ്ലിക് പ്രോസിക്യൂട്ടര്‍ ദൊരൈരാജ് ഹൈക്കോടതയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നത്. മള്‍ട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ ചികിത്സ ലഭ്യമാക്കണമെന്ന മദനിയുടെ ആവശ്യം അംഗീകരിക്കാനാകില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയെ ധരിപ്പിച്ചിരുന്നു.

ചികിത്സക്കു കൊണ്ടുപോകാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറിയതിന് കഴിഞ്ഞമാസം മദനിക്കെതിരെ വീണ്ടും കേസ് രെജിസ്റ്റര്‍ ചെയ്തിരുന്നു. ഹൈക്കോടതിയിലല്ല തീരുമാനമെടുക്കേണ്ടതെന്നും സുപ്രീം കോടതിയെ സമീപിക്കണമെന്ന് കോടതി നിരീക്ഷിച്ചതിനെത്തുടര്‍ന്ന് സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് മദനിയുടെ അഭിഭാഷകര്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :