വില്യമിന്റെ വിവാഹത്തിന് ഒബാമയ്ക്ക് ക്ഷണമില്ല!

ലണ്ടന്‍| WEBDUNIA|
PRO
ബ്രിട്ടീഷ് രാജകുമാരന്‍ വില്യമിന്റെയും കേറ്റ് മിഡില്‍ടണിന്റെയും വിവാഹത്തിന് യു എസ് പ്രസിഡന്റ് ബരാക് ഒബാമയ്ക്കും ഭാര്യ മിഷേലിനും ക്ഷണമില്ല! വിവാഹത്തിന് ക്ഷണിക്കുന്ന 1,900 അതിഥികളുടെ പട്ടിക രാജകുടുംബം ശനിയാഴ്ച പുറത്തുവിട്ടിരുന്നു.

സാധാരണ രാജാധികാരമുള്ള രാഷ്ട്രത്തലവന്‍‌മാരെയും 54 അംഗ കോമണ്‍‌വെല്‍ത്ത് രാജ്യങ്ങളിലെ ഭരണാധികാരികളെയും മാത്രമാണ് ബ്രിട്ടണിലെ രാജവിവാഹങ്ങള്‍ക്ക് ക്ഷണിക്കുക എന്ന് കൊട്ടാരം അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ തന്നെ ഒബാമയ്ക്കും ഫ്രാന്‍സ് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിക്കും ക്ഷണം ലഭിക്കില്ല എന്ന് വ്യക്തമാണ്.

ഫുട്ബോള്‍ താരം ഡേവിഡ് ബെക്കാമും ഭാര്യ വിക്ടോറിയ ബെക്കാമും, എല്‍ട്ടണ്‍ ജോണ്‍, സംവിധായകന്‍ ഗെയ് റിച്ചി തുടങ്ങിയ പ്രമുഖ അതിഥികളുടെ പേരുകള്‍ മാധ്യമങ്ങള്‍ നേരത്തെ തന്നെ പുറത്തുവിട്ടിരുന്നു. എന്നാല്‍, ജോസ് സ്റ്റോണ്‍, ചാള്‍സ് രാജകുമാരന്റെ സുഹൃത്തും മിസ്റ്റര്‍ ബീന്‍ നടനുമായ റൊവാന്‍ അറ്റ്കിന്‍സന്‍ തുടങ്ങിയവരുടെ പേരുകളും അവസാന പട്ടികയില്‍ ഇടം തേടി.

ബഹ്‌റിന്‍ രാജകുമാരന്‍ സല്‍മാന്‍ ബിന്‍ അഹമ്മദ് അല്‍ ഖലീഫയും വിവാഹത്തില്‍ പങ്കെടുക്കുന്നുണ്ട് എന്ന് കൊട്ടാരം വ്യക്തമാക്കിയിട്ടുണ്ട്. ഡെന്മാര്‍ക്ക്, നോര്‍വെ, സ്പെയിന്‍, തായ്‌ലന്‍ഡ്, മൊറോക്കൊ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള 40 രാജകുടുംബാംഗങ്ങള്‍ക്കും വിവാഹത്തില്‍ പങ്കെടുക്കാന്‍ ക്ഷണം നല്‍കിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :