ടെറി ജോണ്‍സ് ഖുറാന്‍ കത്തിച്ചു

ഫ്ലോറിഡ| WEBDUNIA|
PRO
സര്‍വകലാശാലയ്ക്ക് സമീപമുള്ള ക്രിസ്തീയ ദേവാലയത്തില്‍ കുറ്റവിചാരണയ്ക്ക് വിധേയമാക്കിയ ഖുറാന്‍ ശേഷം കത്തിച്ചുകളഞ്ഞു. കഴിഞ്ഞ സെപ്തംബര്‍ 11-ന് ഖുറാന്‍ കൂട്ടത്തോടെ കത്തിച്ചുകളയും എന്ന് ഭീഷണി മുഴക്കിയ ടെറി ജോണ്‍സിന്റെ നേതൃത്ത്വത്തിലായിരുന്നു സംഭവം അരങ്ങേറിയത്.

ഞായറാഴ്ചയായിരുന്നു സംഭവം. ഖുറാന്റെ കുറ്റവിചാരണയാണ് ആദ്യം നടന്നത്. ഇത് എട്ട് മിനിട്ട് നീണ്ടു. പിന്നെ ഒരു മണിക്കൂറോളം മണ്ണെണ്ണയില്‍ കുതിര്‍ത്ത ശേഷം ഖുറാന്‍ മെറ്റല്‍ ട്രേയിലാക്കി ദേവാലയത്തിന്റെ നടുഭാഗത്ത് കൊണ്ടു വച്ചു. ഇതിന് ശേഷം ഒരു പാസ്‌റ്ററാണ് ലൈറ്റര്‍ ഉപയോഗിച്ച് ഖുറാന്‍ കത്തിച്ചത്.

10 മിനിട്ടോളം പുസ്തകം കത്തുകയും ചെയ്തു. മുപ്പതോളം പേരുടെ സാന്നിദ്ധ്യത്തിലായിരുന്നു ഇത്. കാഴ്ചക്കാരായി ഉണ്ടായിരുന്നവര്‍ കത്തുന്ന ഖുറാനൊപ്പം ഫോട്ടോ എടുക്കുകയും ചെയ്തു.

തന്റെ ദൌത്യം പൂര്‍ണ്ണ വിജയമായെന്നും ജീവിതത്തില്‍ ഒരിക്കല്‍ മാത്രം കിട്ടുന്ന അവസരമാണിതെന്നും ടെറി ജോണ്‍സ് പ്രതികരിച്ചു.

സെപ്തംബര്‍ 11 ഭീകരാക്രമണങ്ങളുടെ വാര്‍ഷിക ദിനത്തില്‍ ഖുറാന്‍ കത്തിക്കും എന്ന് പറഞ്ഞതിന് ടെറി ജോണിനെതിരെ നിരവധി പ്രതിഷേധ പ്രകടങ്ങള്‍ നടന്നിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ, സ്‌റ്റേറ്റ് സെക്രട്ടറി ഹിലാരി ക്ലിന്റണ്‍ തുടങ്ങിയവരില്‍ നിന്നും ഇയാള്‍ക്ക് കടുത്ത വമര്‍ശനം ഏല്‍ക്കേണ്ടി വന്നിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :