അംബാനി സഹോദരന്‍‌മാര്‍ അടുക്കുന്നുവോ?

അഹമ്മദാബാദ്| WEBDUNIA| Last Modified ബുധന്‍, 12 ജനുവരി 2011 (18:37 IST)
PRO
PRO
വ്യവസായ പ്രമുഖരായ അനില്‍ അംബാനിയും മുകേഷ് അംബാനിയും വീണ്ടും അടുക്കുവാന്‍ സാധ്യതയെന്ന് സൂചന. ‘വൈബ്രന്റ് ഗുജറാത്ത്’ പ്രചരണത്തിന്റെ ഭാഗമായുള്ള ആഗോള സമ്മേളനത്തില്‍ ഇരുവരും പരസ്പരം പ്രകീര്‍ത്തിച്ച് സംസാരിച്ചതാണ് ഈ സാധ്യത ഉയരാന്‍ കാരണം.

ചടങ്ങില്‍ മുഖ്യമന്ത്രി നരേന്ദ്രമോഡി ഇരുവരെയും ക്ഷണിക്കുകയായിരുന്നു. ഒരേ വേദിയില്‍ കണ്ട ഇരുവരും പരസ്പരം പുകഴ്ത്തി സംസാരിക്കുകയായിരുന്നു. ആദരണീയനായ എന്റെ ഇളയ സഹോദരന്‍ മുകേഷ് അംബാനി എന്ന് പറഞ്ഞാണ് അനില്‍ അംബാനി തുടങ്ങിയത് തന്നെ.

കൃഷ്ണ-ഗോദാവരി തടത്തിലെ പ്രകൃതിവാതക ഖനനവുമായി ബന്ധപ്പെട്ടാണ് അനിലും മുകേഷും തമ്മിലുള്ള ബന്ധം വഷളായത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :