അഭയ: സെഫിയുടെ സഹോദരന്റെ ഹര്‍ജി തള്ളി

കൊച്ചി| WEBDUNIA|
PRO
അഭയകേസുമായി ബന്ധപ്പെട്ട് മൂന്നു പ്രതികളെയും നാര്‍കോ അനാലിസിസ് നടത്തിയതിന്റെ സിഡികള്‍ മാധ്യമങ്ങള്‍ കാണിച്ചതിനെതിരെയുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. അഭയകേസിലെ പ്രതി സിസ്റ്റര്‍ സെഫിയുടെ സഹോദരന്‍ നല്കിയ ഹര്‍ജിയാണ് കോടതി തള്ളിയത്.

നാര്‍കോ സി ഡി കാണിച്ചതിന്റെ പേരില്‍ മാധ്യമങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

അഭയകേസിലെ മൂന്നു പ്രതികളുടെയും നാര്‍കോ പരിശോധനാ സി ഡികള്‍ മാധ്യമങ്ങള്‍ക്ക് ലഭിച്ചിരുന്നു. മാധ്യമങ്ങള്‍ രാവിലെ തന്നെ അത് സംപ്രേഷണം ചെയ്തിരുന്നു. അതിനുശേഷമാണ് സെഫിയുടെ സഹോദരന്‍ മാധ്യമങ്ങള്‍ സി ഡികള്‍ സംപ്രേഷണം ചെയ്തതിന് എതിരെ കോടതിയെ സമീപിച്ചത്. വൈകുന്നേരം മാധ്യമങ്ങള്‍ സി ഡികള്‍ സംപ്രേഷണം ചെയ്യുന്നത് കൊണ്ട് കോടതി ഉത്തരവിടുകയും ചെയ്തു.

എന്നാല്‍, ഈ കോടതി ഉത്തരവിന്റെ പേരില്‍ രാവിലെ സി ഡി സംപ്രേഷണം ചെയ്തതിനെതിരെ കോടതിയലക്‌ഷ്യത്തിന് നടപടി സ്വീകരിക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. സിസ്റ്റര്‍ സെഫിയുടെ സഹോദരന്‍ നല്കിയ ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്ന് വ്യക്തമാക്കി കോടതി ഹര്‍ജി തള്ളുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :