വിമാനത്തിന്റേതെന്ന് സംശയിക്കപ്പെടുന്ന അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി ചൈന
ക്വലാലംപൂര്‍|
WEBDUNIA|
PRO
PRO
കാണാതായ മലേഷ്യന്‍ വിമാനത്തിന്റേതെന്ന് സംശയിക്കപ്പെടുന്ന അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന സൂചനയുമായി ചൈന വീണ്ടും. ദക്ഷിണ ചൈനാ കടലില്‍ നിന്നുള്ള അവശിഷ്ടങ്ങളുടെ ഉപഗ്രഹചിത്രങ്ങള്‍ ലഭിച്ചു എന്നാണ് ചൈനയുടെ വാദം. മലേഷ്യന്‍ ഗതാഗത മന്ത്രി ഹിഷമുദ്ദീന്‍ ഹുസൈന്‍ ആണ് ഇക്കാര്യം അറിയിച്ചത്.
ഇത് വിമാനത്തിന്റേതാണോ എന്ന് സ്ഥിരീകരിക്കാന്‍ ഈ മേഖലയിലേക്ക് കപ്പലുകളെ അയക്കുമെന്ന് മലേഷ്യന്‍ ഗതാഗത മന്ത്രി അറിയിച്ചു. ഇതേക്കുറിച്ച് ചൈനീസ് സര്‍ക്കാര്‍ ഉടന്‍ തന്നെ കാര്യങ്ങള്‍ വിശദീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
വിമാനത്തിന്റെ ഭാഗങ്ങളുടെ ഉപഗ്രഹചിത്രങ്ങള്‍ ലഭിച്ചതായുള്ള വാദവുമായി ചൈന കഴിഞ്ഞ ദിവസവും രംഗത്തെത്തിയിരുന്നു. എന്നാല്‍ അവ വിമാനത്തിന്റെ ഭാഗങ്ങള്‍ അല്ലെന്ന് പിന്നീട് സ്ഥിരീകരിക്കുകയായിരുന്നു.