ചൈനയുടെ വിയോജിപ്പ് ഫലം ചെയ്യില്ല; ഒബാമ ദലൈലാമയെ കാണും

വാഷിങ്‌ടണ്‍ | WEBDUNIA|
PRO
PRO
യുഎസ്‌ പ്രസിഡന്റ്‌ ബരാക്‌ ഒബാമയും ടിബറ്റിന്റെ ആത്മീയ നേതാവ്‌ ദലൈലാമയും ഇന്ന്‌ കൂടിക്കാഴ്‌ച നടത്തും. ഇരുവരുടെയും മൂന്നാമത്തെ കൂടിക്കാഴ്‌ചയാണ്‌ ഇത്‌. കൂടിക്കാഴ്‌ചയോട്‌ ശക്‌തമായ വിയോജിപ്പ്‌ പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും ഫലം ചെയ്യില്ല.

ഇതിന് മുന്‍പ് 2010 ലും 2011 ലുമാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. ലോകം ആദരിക്കുന്ന ആത്മീയ നേതാവ് എന്ന നിലയിലാണ് ഈ കൂടിക്കാഴ്ചയെന്ന് യുഎസ് ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്താവ് പ്രതികരിച്ചു.

അതേസമയം, കൂടിക്കാഴ്‌ചയില്‍ മാധ്യമങ്ങള്‍ക്ക്‌ പ്രവേശനം ഉണ്ടായിരിക്കില്ലെന്ന്‌ വൈറ്റ്‌ഹൗസില്‍ നിന്നും അറിയിച്ചിട്ടുണ്ട്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :