അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലുള്ള പ്രധാന ജയിലില്‍ നിന്ന് നാനൂറിലധികം താലിബാന്‍ ഭീകരര്‍ ജയില്‍ ചാടി. ജയിലില്‍ നിന്ന് പുറത്തേക്ക് തുരങ്കമുണ്ടാക്കിയാണ് ഇവര്‍ രക്ഷപെട്ടത്.
ജയിലില്‍ നിന്ന് 476 തടവുകാര്‍ രക്ഷപെട്ടു എന്ന് ജയില്‍ സൂപ്പര്‍വൈസര്‍ ഗുലാം ദസ്താജിര്‍ മയാര്‍ തിങ്കളാഴ്ച വെളിപ്പെടുത്തി. ഞായറാഴ്ച രാത്രി 11 മണിയോടെയാണ് ഇവര്‍ ജയില്‍ ചാടിയത്. രക്ഷപെട്ടവരെല്ലാ താലിബാനുമായി ബന്ധമുള്ളവരാണെന്നും സ്ഥിരീകരിച്ചു.
പൊലീസും അധികൃതരും ഇക്കാര്യം സ്ഥിരീകരിച്ചു എങ്കിലും വിശദ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ജയില്‍ ചാടിയ 100 പേര്‍ താലിബാന്‍ കമാന്‍ഡര്‍മാരാണെന്നും മറ്റുള്ളവര്‍ സംഘടനാ പ്രവര്‍ത്തകരാണെന്നും താലിബാന്‍ വക്താവ് ക്വാറി യൂസഫ് അഹമ്മദി പറഞ്ഞു.