ജമ്മു കശ്മീരില്‍ തിങ്കളാഴ്ച റിക്റ്റര്‍ സ്കെയിലില്‍ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. ഉച്ച തിരിഞ്ഞ് 3.20- ഓടെയായിരുന്നു ഭൂചലനം. ശ്രീനഗര്‍ ഉള്‍പ്പെടെയുള്ള താഴ്വരയുടെ വിവിധ ഭാഗങ്ങളിലാണ് ചലനം അനുഭവപ്പെട്ടത്. ഇത് മൂന്നു സെക്കന്റ് നേരം നീണ്ടു നിന്നു.