വത്തിക്കാനില്‍ സ്വവര്‍ഗാനുരാഗികള്‍ പ്രവര്‍ത്തിക്കുന്നു: പോപ്പ് ഫ്രാന്‍സിസ്

വത്തിക്കാന്‍ സിറ്റി| WEBDUNIA| Last Modified വ്യാഴം, 13 ജൂണ്‍ 2013 (13:23 IST)
WD
WD
വത്തിക്കാനില്‍ സ്വവര്‍ഗാനുരാഗ ലോബി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പോപ്പ് ഫ്രാന്‍സിസ്. ഇതിനു പുറമെ വളരെയധികം അഴിമതി നഗരത്തില്‍ നടക്കുന്നുണ്ടെന്നുമാണ് പോപ്പ് പറയുന്നത്. ലാറ്റിനമേരിക്കയില്‍ നിന്നും പോപ്പിനെ കാണാനെത്തിയ പുരോഹിതന്മാരോടാണ് പോപ്പ് ഇക്കാര്യം വ്യക്തമാക്കിയത്.

പോപ്പിനെ കണ്ടതിനുശേഷം ലാറ്റിനമേരിക്കന്‍ പുരോഹിതന്‍‌മാര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് ചിലിയിലെ ചില കാത്തലിക് വെബ്‌സൈറ്റാണ് പുറം ലോകത്തെ അറിയിച്ചത്. വത്തിക്കാനിലെ പ്രശ്നങ്ങള്‍ സംബന്ധിച്ച് തുറന്ന ചര്‍ച്ചയാണ് പോപ്പ് നടത്തിയിരിക്കുന്നത്. വത്തിക്കാനില്‍ ഭരണസമിതിയും വിശുദ്ധരും അഴിമതിക്കാരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇത്തരക്കാര്‍ക്കെതിരെയുള്ളവര്‍ക്ക് നടപടികള്‍ സ്വീകരിക്കാന്‍ പോകുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

വത്തിക്കാനിലെ സ്വവര്‍ഗാനുരാഗികളായ പുരോഹിതന്‍‌മാര്‍ തങ്ങളുടെ ആഗ്രഹ സഫലീകരണത്തിനായി പുണ്യഭൂമിയെ ആശ്രയിക്കുകയാണെന്ന് നേരെത്തെ ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ സമയത്താണ് ബെനടിക്റ്റ് പതിനാറാമന്‍ പോപ്പ് രാജിവെച്ചത്.

പോപ്പ് ഫ്രാന്‍സിസിന്റേതായി പുറത്ത് വന്ന ഈ റിപ്പോര്‍ട്ടിനോട് വത്തിക്കാന്‍ പ്രതികരിച്ചിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :