ഗൂഗിളിന്റെ ശബ്ദം നഷ്ടമായി!

സാന്‍ഫ്രാന്‍സിസ്കോ: | WEBDUNIA|
PRO
PRO
ഗൂഗിളിന്റെ ശബ്ദമെന്നാല്‍ സിഇഒ ലാറിപേജിന്റെ ശബ്ദമാണ്. ആ ശബ്ദം ഭാഗികമാ‍യി നഷ്ടപ്പെട്ടതായാണ് റിപ്പോര്‍ട്ട്. തന്‍റെ ആരോഗ്യത്തെക്കുറിച്ച് പരക്കുന്ന ആഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് ഗൂഗിള്‍ സിഇഒ ലാറിപേജ് തന്നെയാണ് അക്കാര്യം വ്യക്തമാക്കി. വോക്കല്‍ കോഡിലെ അപൂര്‍വ്വമായ പക്ഷാഘാതമാണ് കാരണം.

ഒരുവര്‍ഷം മുന്‍പാണ് ഗൂഗിള്‍ എക്സിക്യൂട്ടീവ് ചെയര്‍മാന്‍ എറിക് സ്മിത്ത്, ലാറി പേജിന് ശബ്ദ സംബന്ധമായ പ്രശ്നങ്ങളുള്ളതുകാരണം കമ്പനിയുടെ വാര്‍ഷിക സമ്മേളനത്തിലും ഗൂഗിളുമായി ബന്ധപ്പെട്ട മറ്റ് പരിപാടികളിലും പങ്കെടുക്കുകയില്ലെന്ന് വ്യക്തമാക്കിയത്.
അദ്ദേഹം കുറേ ദിവസങ്ങളായി കാരണം വ്യക്തമാക്കാതെ ജോലിയില്‍ നിന്ന് വലിയ അഭ്യൂഹങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

എന്നാല്‍ ഇതുകൊണ്ട് തന്‍റെ ദൈനദിന പ്രവര്‍ത്തനങ്ങള്‍ക്ക് തടസമൊന്നുമില്ലെന്നും ലാറി വ്യക്തമാക്കി. ഗൂഗിളിന്‍റെ തന്നെ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റായ ഗൂഗിള്‍ പ്ളസിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നാല്‍പത് വയസാണ് ലാറി പേജിന്. പതിനാല് വര്‍ഷം മുന്‍പ് തന്നെ പിടികൂടിയ കടുത്ത ജലദോഷത്തിന് ശേഷമാണ് ഇങ്ങനെ സംഭവിച്ചതെന്നും തന്‍റെ ശബ്ദം പൂര്‍ണമായി വീണ്ടെടുക്കാന്‍ സാധ്യമല്ലെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കിയതായും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ എന്താണിതിന് കാരണമെന്ന് കണ്ടെത്താന്‍ ഡോക്ടര്‍മാര്‍ക്ക് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ വര്‍ഷം വീണ്ടും രൂക്ഷമായ ജലദോഷവും കഫക്കെട്ടുംകൊണ്ട് ബുദ്ധിമുട്ടിയതോടെ രണ്ടാമത്തെ വോക്കല്‍ കോഡിനും സാരമയ പ്രശ്നങ്ങളുണ്ടാകുകയായിരുന്നു. എന്നാല്‍ അന്നത്തെ അവസ്ഥയില്‍ നിന്നും ഏറെ മുന്നോട്ട് പോകാനായിട്ടുണ്ടെന്നും ലാറി പേജ് വ്യക്തമാക്കി.

എന്നാല്‍ തനിക്ക് വീട് സംബന്ധമായതും ജോലി സംബന്ധവുമായ എല്ലാ കാര്യങ്ങളും ചെയ്യുന്നതില്‍ പ്രശ്നങ്ങളില്ലെന്നും ലാറിപേജ് വ്യക്തമാക്കി. താന്‍ ഗുരുതരമായ ഏതെങ്കിലും രോഗത്തിന് പിടിയിലായുള്ള പ്രചരണം ശരിയല്ലെന്ന് അദ്ദേഹം ഗൂഗിളിലെ തന്‍റെ സഹപ്രവര്‍ത്തകര്‍ക്കയച്ച കത്തില്‍ അറിയിച്ചിരുന്നു.

ഗൂഗിളിന്‍റെ വാര്‍ഷിക സമ്മേളനം അമേരിക്കയിലെ സാന്‍ ഫ്രാന്‍സിസ്കോയില്‍ നടക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ലാറി പേജ് തന്‍റെ ആരോഗ്യത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്ക് മറുപടി നല്‍കിയത് എന്നത് ശ്രദ്ധേയമാണ്. എന്നാല്‍ ലാറി പേജിന്‍റെ വെളിപ്പെടുത്തല്‍ നിക്ഷേപകരില്‍ അത്മവിശ്വാസം ഉണ്ടാക്കാനാണെന്നാണ് പാപ്പരാസികളുടെ പ്രചാരണം




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :