പുരോഹിതരുടെ ലൈംഗിക ചൂഷണം അവസാനിപ്പിക്കുമെന്ന് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി| WEBDUNIA|
PRO
PRO
പുരോഹിതന്മാര്‍ കുട്ടികളെ ലൈംഗിക ചൂഷണത്തിനിരയാക്കുന്നതിനെതിരെ ഫ്രാന്‍സിസ് മാര്‍പാപ്പ. ഇത്തരം സംഭവങ്ങള്‍ അവസാനിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ആര്‍ച്ച് ബിഷപ്പ് ജെറാഡ് മുള്ളറുമായി നടത്തിയ ചര്‍ച്ചയില്‍ അദ്ദേഹം നിര്‍ദ്ദേശം നല്‍കി. കുറ്റക്കാര്‍ക്ക് അര്‍ഹമായ ശിക്ഷ ഉറപ്പുവരുത്തുമെന്ന് മാര്‍പ്പാപ്പ പ്രസ്താവനയില്‍ പറഞ്ഞു.

ലൈംഗിക ചൂഷണത്തെക്കുറിച്ച് പുതിയ മാര്‍പാപ്പ നടത്തുന്ന ആദ്യ പരസ്യപ്രതികരണമാണിത്. പുരോഹിതന്‍മാര്‍ നടത്തുന്ന ലൈംഗിക ചൂഷണങ്ങള്‍ കത്തോലിക്കാ സഭയ്ക്ക് കടുത്ത നാണക്കേട് ഉണ്ടാക്കുകയും വെല്ലുവിളി ഉയര്‍ത്തുകയും ചെയ്തിരുന്നു.

പോപ്പ് ബെനഡിക്ട് പതിനാറാമന്‍ സ്ഥാനം ഏറ്റെടുത്തപ്പോള്‍ കുട്ടികള്‍ക്കെതിരായ ലൈംഗിക ചൂഷണങ്ങള്‍ അവസാനിപ്പിക്കുമെന്ന് ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ പീഡനങ്ങളില്‍ നിന്ന് കുട്ടികളെ രക്ഷപ്പെടുത്താതെ അത് മൂടിവയ്ക്കാനാണ് പോപ്പ് ശ്രമിച്ചതെന്ന് പിന്നീട് വിമര്‍ശനം ഉയരുകയും ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :