കീഴ്വഴക്കങ്ങള്‍ തെറ്റിച്ച് പോപ്പ് സ്ത്രീകളുടെ കാല്‍ കഴുകി ചുംബിച്ചു!

റോം| WEBDUNIA|
PRO
PRO
ലോക കത്തോലിക്കാ സഭയെ നയിച്ച തന്റെ മുന്‍‌ഗാമികളില്‍ നിന്ന് വ്യത്യസ്തനാവുകയാണ് പോപ്പ് ഫ്രാന്‍സിസ്‍. പെസഹാ വ്യാഴത്തിന്റെ ഭാഗമായി നടന്ന ചടങ്ങുകളില്‍ കീഴ്വഴക്കങ്ങള്‍ തെറ്റിച്ച് അദ്ദേഹം യുവതികളുടെ കാല്‍ കഴുകി ചുംബിച്ചു. ജുവനൈല്‍ ഡിറ്റെന്‍ഷന്‍ സെന്ററില്‍ കഴിയുന്ന 14 മുതല്‍ 21 വയസ്സ് വരെ പ്രായമുള്ളവരുടെ കാലുകള്‍ അദ്ദേഹം കഴുകി. ഇതില്‍ രണ്ട് പെണ്‍കുട്ടികളും ഉള്‍പ്പെടും.

“ഇതൊരു അടയാളമാണ്. കാല്‍ കഴുകുന്നതിലൂടെ നിങ്ങളുടെ സേവകനാണ് ഞാന്‍ എന്നാണ് അര്‍ത്ഥമാക്കുന്നത്“- റോമിലെ ജുവനൈല്‍ ഡിറ്റെന്‍ഷന്‍ സെന്ററില്‍ അന്തേവാസികളോട് പോപ്പ് പറഞ്ഞു. “പരസ്പരം സഹായിക്കുക. അതാണ് യേശു നമ്മളെ പഠിപ്പിച്ചത്. ഞാന്‍ ചെയ്യുന്നത് അതാണ്. എന്റെ ഹൃദയം കൊണ്ടാണ് ഞാന്‍ അത് ചെയ്യുന്നത്”- പോപ്പ് പറഞ്ഞു.

കാല്‍ കഴുകല്‍ ശുശ്രൂഷയുടെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. 76കാരനായ പോപ്പ് തറയില്‍ മുട്ടുകുത്തി നിന്ന് 12ഓളം വരുന്ന യുവാക്കളുടെ കാല്‍ കഴുകി. കറുത്തവരും വെളുത്തവരും ആണും പെണ്ണുമെല്ലാം ഇതില്‍ ഉള്‍പ്പെടും. തുടര്‍ന്ന് കോട്ടണ്‍ ടവല്‍ കൊണ്ട് കാലുകള്‍ തുടച്ച് അതില്‍ ചുംബിച്ചു.

കത്തോലിക്കാ പുരോഹിതര്‍ പാവങ്ങള്‍ക്കരികിലേക്ക് ചെന്ന് അവരെ സഹായിക്കണം എന്ന് പോപ്പ് ഫ്രാന്‍സിസ് ആഹ്വാനം ചെയ്തിരുന്നു. അതിനിടെ പാരമ്പര്യങ്ങളില്‍ നിന്ന് മാറി ചിന്തിക്കുന്ന പോപ്പിനെതിരെ യാഥാസ്ഥിതികരായ പുരോഹിതര്‍ രംഗത്തെത്തിക്കഴിഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :