വടക്കന്‍ യൂറോപ്പിലുണ്ടായ ചുഴലിക്കാറ്റില്‍ 15 മരണം

ലണ്ടന്‍| WEBDUNIA|
PRO
വടക്കന്‍ യൂറോപ്പിലുണ്ടായ ചുഴലിക്കാറ്റില്‍ 15 മരണം. ജര്‍മനിയില്‍ ഏഴു പേരും ബ്രിട്ടനില്‍ നാലു പേരും നെതര്‍ലാന്‍ഡ്സില്‍ നാലു പേരും മരിച്ചതായാണ്‌ റിപ്പോര്‍ട്ടുകള്‍.

ട്രെയിന്‍, വിമാന ഗതാഗതത്തെയും ചുഴലിക്കാറ്റ്‌ ബാധിച്ചു. ഡെന്‍മാര്‍ക്‌, ഫ്രാന്‍സ്‌ എന്നിവിടങ്ങളിലും ചുഴലിക്കാറ്റ്‌ നാശം വിതച്ചു. ദക്ഷിണ ഇംഗണ്ടിലും വെയില്‍സിലുമാണ്‌ കാറ്റ്‌ കനത്തനാശം വിതച്ചത്‌.

മരങ്ങള്‍ കടപുഴകിയതുമൂലം പലയിടങ്ങളിലും റയില്‍, റോഡ്‌ ഗതാഗതം തടസപ്പെട്ടു. ബ്രിട്ടനിലെ ഹീത്രൂ വിമാനത്താവളത്തില്‍ മാത്രം നൂറ്റിനാല്‍പതോളം സര്‍വീസുകള്‍ റദ്ദാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :