മക്കളെ ബാത്ത്‌റൂമില്‍ പൂട്ടിയിട്ട് അമ്മ ഉറങ്ങി; കുട്ടികള്‍ മരിച്ചു
പെര്‍ത്ത്|
WEBDUNIA|
PRO
PRO
പെര്‍ത്തിലാണ് അമ്മയുടെ ഗുരുതരമായ അനാസ്ഥയെ തുടര്‍ന്ന് രണ്ട് പിഞ്ചുകുഞ്ഞുങ്ങളുടെ ജീവന്‍ പൊലിഞ്ഞത്. മക്കളെ ബാത്ത്‌റൂമിലെ സ്റ്റീം ഷവറില്‍ ലോക്ക് ചെയ്ത് അമ്മ ഉറങ്ങാന്‍ പോകുകയായിരുന്നു. 10 മണിക്കൂറോളമാണ് അമ്മ ഉറങ്ങിയത്. ഉണര്‍ന്നെണീറ്റ് ബാത്ത്‌റൂമില്‍ എത്തിയപ്പോഴേക്കും രണ്ട് കുട്ടികളും മരണത്തിന് കീഴടങ്ങിയിരുന്നു.
മിരിന്‍ഡാ ഹെബ്ബിള്‍ എന്ന 27കാരിയാണ് മക്കളെ കൊലയ്ക്ക് കൊടുത്തത്. രണ്ട് വയസ്സ് പ്രായമായ ആണ്‍കുട്ടിയും 10 മാസം മാത്രം പ്രായമായ ആണ്‍കുഞ്ഞും ആണ് മരിച്ചത്.
ഭര്‍ത്താവില്‍ നിന്ന് മിരിന്‍ഡാ വിവാഹമോചനം നേടിയിരുന്നു. ഇളയകുഞ്ഞ് കാരണം തനിക്ക് സ്വസ്ഥമായി ഉറങ്ങാന്‍ സാധിച്ചിരുന്നില്ലെന്നും അതിനാലാണ് കുട്ടികളെ ബാത്ത്‌റൂമിലാക്കി ഉറങ്ങിപ്പോയതെന്നും ഈ യുവതി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.
യുവതി മദ്യത്തിനോ മയക്കുമരുന്നിനോ അടിമയായിരുന്നില്ലെന്നും മാനസിക പ്രശ്നങ്ങള്‍ ഒന്നുംതന്നെ ഉണ്ടായിരുന്നില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തി.