ലോകസുന്ദരി മത്സരത്തില്‍നിന്ന് ബിക്കിനി നടത്തം ഒഴിവാക്കി. മുസ്ലിം ഭൂരിപക്ഷമുള്ള രാജ്യമായ ഇന്തോനേഷ്യയില്‍ നടക്കുന്ന സൗന്ദര്യമത്സരത്തിനെതിരെ പ്രതിഷേധം ശക്തമാകുമെന്ന് ഭയന്നാണ് ബിക്കിനി വേഷത്തിലുള്ള പരേഡ് ഒഴിവാക്കിയത്. ഈ വര്‍ഷം സെപ്റ്റംബറിലാണ് ജക്കാര്‍ത്തയില്‍ മത്സരം സംഘടിപ്പിക്കുന്നത്.
137 സുന്ദരികളാണ് ലോകസുന്ദരിപ്പട്ടത്തിനായി മത്സരിക്കുന്നത്. മത്സരത്തിന്‍റെ ഭാഗമായി നടത്തിയിരുന്ന ബിക്കിനിയിട്ടുള്ള നടത്തം ഈ വര്‍ഷം ഉണ്ടാകില്ലെന്നാണ് സൂചന. ബാലി ദ്വീപിലെ റിസോര്‍ട്ടില്‍വെച്ചാണ് മത്സരം സംഘടിപ്പിക്കുന്നത്. മുസ്ലീം ഭൂരിപക്ഷരാജ്യമായ ഇന്തോനേഷ്യയില്‍ സൗന്ദര്യമത്സരത്തിനെതിരെ ശക്തമായ പ്രതിഷേധം നടക്കുമെന്ന് ഭയന്നാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്.
ജക്കാര്‍ത്തയുടെ അടുത്തായി നടക്കുന്ന സൗന്ദര്യമത്സരത്തിനെതിരെ ഇപ്പോള്‍തന്നെ പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്. ഇന്തോനേഷ്യയിലെ മുസ്ലിം പുരോഹിതന്മാരുടെ കൂട്ടായ്മയായ ഇന്തോനേഷ്യന്‍ ഉലമ കൗണ്‍സില്‍ പ്രതിഷേധവുമായി രംഗത്തെത്തിക്കഴിഞ്ഞിട്ടുണ്ട്.