'ലീഗിന് എന്‍‌എസ്‌എസും എസ്‌എന്‍ഡിപിയും വേണം’

തിരുവനന്തപുരം| WEBDUNIA|
PRO
PRO
മുസ്‌ലിം ലീഗിന് എന്‍ എസ് എസും എസ് എന്‍ ഡി പിയും വേണമെന്ന് ഇ ടി മുഹമ്മദ് ബഷീര്‍. എന്‍എസ്എസിനോടും എസ്എന്‍ഡിപിയോടും പിണങ്ങാന്‍ ലീഗ് ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

വര്‍ഗീയപാര്‍ട്ടിയായ ലീഗ് അനര്‍ഹമായ ആനുകൂല്യങ്ങള്‍ സര്‍ക്കാരില്‍ നിന്ന് കൈക്കലാക്കുകയാണെന്നുള്ള ജി. സുകുമാരന്‍ നായരുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ഇ.ടി മുഹമ്മദ് ബഷീര്‍.

എന്‍എസ്എസും എസ്എന്‍ഡിപിയുമായും ലീഗിന് യാതൊരു അകല്‍ച്ചയില്ല. അകല്‍ച്ചയുണ്‌ടെങ്കില്‍ അത് അവരുടെ തെറ്റിദ്ധാരണ മൂലമാണ്. അതില്‍ വ്യക്തത വരുത്താന്‍ ലീഗിന് സന്തോഷമേയുള്ളൂവെന്നും ഇടി പറഞ്ഞു.

കേരളത്തില്‍ ന്യൂനപക്ഷവും ഭൂരിപക്ഷവും പിന്നാക്ക വിഭാഗങ്ങളുമുണ്ടെന്ന്‌ ബോധ്യമുള്ള സംഘടനയാണ് മുസ്‌ലീംലീഗ്. അല്ലാതെ ന്യൂനപക്ഷത്തിന്റെ പ്രശ്‌നങ്ങള്‍ മാത്രം പരിഹരിക്കാനുള്ള പാര്‍ട്ടിയാണെന്ന ധാരണ വേണ്‌ടെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിട്ടില്ലെങ്കിലും ഉപമുഖ്യമന്ത്രിസ്ഥാനം വേണ്ടെന്ന നിലപാടാണ് ലീഗ് യോഗം തീരുമാനിച്ചതെന്നാണ് ലഭിക്കുന്ന വിവരം. ഇനി അഥവാ ഉപമുഖ്യമന്ത്രിസ്ഥാനം വേണമെന്ന് നിര്‍ബന്ധമാണെങ്കില്‍ അത് ലീഗിന് നല്‍കണമെന്ന ആവശ്യം ഉന്നയിക്കാനും തീരുമാനമായി. യു.ഡി.എഫ് യോഗങ്ങളിലടക്കം ഇതായിരിക്കും ഉപമുഖ്യമന്ത്രിസ്ഥാനം സംബന്ധിച്ച് മുസ്ലിം ലീഗിന്റെ നിലപാടെന്ന് ഞങ്ങളുടെ തിരുവനന്തപുരം ബ്യൂറോ റിപ്പോര്‍ട്ടുചെയ്യുന്നു


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :