ലോകമെമ്പാടുമുള്ള 500 കോടി മൊബൈല്‍ ഫോണുകള്‍ യുഎസ് പരിശോധിക്കുന്നു

വാഷിംഗ്ടണ്‍| WEBDUNIA| Last Modified വെള്ളി, 6 ഡിസം‌ബര്‍ 2013 (14:12 IST)
PRO
യുഎസ്‌ ദേശീയ സുരക്ഷാ ഏജന്‍സി (എന്‍എസ്‌എ) ലോകമെമ്പാടുമുള്ള 500 കോടി മൊബൈല്‍ ഫോണുകളിലെ വിവരങ്ങള്‍ ദിവസേന നിരീക്ഷിച്ചുവരുന്നതായി റിപ്പോര്‍ട്ടുകള്‍.

ഫോണ്‍ വിളികളുടെ ഉത്ഭവസ്ഥാനം നിരീക്ഷിച്ചു വിവരങ്ങള്‍ ശേഖരിക്കുന്നുണ്ടെന്ന്‌, കൂറുമാറി റഷ്യയില്‍ താമസിക്കുന്ന മുന്‍ സിഐഎ ചാരന്‍ എഡ്വേഡ്‌ സ്നോഡന്‍ പുറത്തുവിട്ട വിവരങ്ങളുടെ അടിസ്ഥാനത്തില്‍ 'വാഷിങ്ങ്ടണ്‍ പോസ്റ്റ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തു.

മൊബെയില്‍ ശൃംഖലകളെ ബന്ധിപ്പിക്കുന്ന കേബിളുകളില്‍നിന്നാണു യുഎസ്‌ ചാരസംഘടന വിവരങ്ങള്‍ ചോര്‍ത്തുന്നത്‌. ഇതില്‍ ഭൂരിപക്ഷവും അമേരിക്കയ്ക്കു പുറത്തുള്ളവരാണ്‌. വിദേശ സന്ദര്‍ശനം നടത്തുന്ന യുഎസ്‌ പൗരന്മാരും ലോകത്തിന്റെ മുക്കിലും മൂലയിലുമുള്ള സാധാരണക്കാരും ഈ നിരീക്ഷണവലയില്‍ പെടുന്നു.

500 കോടി മൊബെയില്‍ ഫോണുകള്‍ നിരീക്ഷിക്കുന്നുണ്ടെങ്കിലും ഇതില്‍ ഒരു ശതമാനം മാത്രമേ രഹസ്യാന്വേഷണാവശ്യങ്ങള്‍ക്ക്‌ ഉപകരിക്കുന്നുള്ളൂവെന്ന്‌ ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :