വ്യാജ പാസ്പോര്‍ട്ട്: അധോലോക നായകന്‍ അബു സലിമിന് ഏഴു വര്‍ഷം തടവ്

ഹൈദരാബാദ്| WEBDUNIA|
PTI
വ്യാജ പാസ്പോര്‍ട്ട് കേസില്‍ അധോലോക നായകന്‍ അബു സലിമിന് ഏഴു വര്‍ഷം തടവ്. ഹൈദരാബാദിലെ പ്രത്യേക സിബിഐ കോടതിയുടേതാണ് വിധി.

2001ല്‍ ഹൈദരാബാദ് റീജിയണല്‍ പാസ്പോര്‍ട്ട് ഓഫീസില്‍ നിന്ന് വ്യാജരേഖകള്‍ ഹാജരാക്കി റാമില്‍ കമീല്‍ മാലിക് എന്ന പേരില്‍ പാസ്പോര്‍ട്ട് സ്വന്തമാക്കിയ കേസിലാണ് അബു സലിം ശിക്ഷിക്കപ്പെട്ട്ത്. ക്രിമിനല്‍ ഗൂഢാലോചന, ആള്‍മാറാട്ടം നടത്തി വഞ്ചന, വഞ്ചന ലക്ഷ്യത്തോടെയുള്ള സാമ്പത്തിക തിരിമറി, വ്യാജരേഖ യഥാര്‍ഥ രേഖയാക്കി കാണിച്ച് തട്ടിപ്പ് നടത്തി എന്നീ കുറ്റങ്ങളാണ് അബു സലിമിനെതിരേ ചുമത്തിയത്.

നവംബറില്‍ സ്പെഷല്‍ കോടതി ജഡ്ജി എംവി രമണ നായിഡു അബു സലിം കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. 2002 ഒക്ടോബറിലാണ് കേസന്വേഷണം സിബിഐ ഏറ്റെടുത്തത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :