പുതിയ ആപ്പിള്‍ ഐഫോണ്‍ കേരളത്തില്‍ എത്തി

മുംബൈ| WEBDUNIA|
PRO
ഏറ്റവും പുതിയ ആപ്പിള്‍ ഐഫോണ്‍, ഐഫോണ്‍ 5എസ്, ഐഫോണ്‍ 5സി മോഡലുകള്‍ ഒന്നുമുതല്‍ കേരള വിപണിയിലും എത്തും.

ഏറെ പ്രത്യേകതകളുള്ളതാണ് ആപ്പിളിന്റെ പുതിയ സ്മാര്‍ട്ട്ഫോണ്‍. ഇതാദ്യമായാണ് ആപ്പിള്‍ ഐഫോണിന്റെ രണ്ടു വേരിയന്റുകള്‍ വിപണിയിലിറക്കുന്നത്. ഐഫോണ്‍ 5എസില്‍ 64 ബിറ്റ് എ7 പ്രോസസറാണുള്ളത്. 64 ബിറ്റ് ചിപ്പുള്ള ആദ്യത്തെ സ്മാര്‍ട്ട് ഫോണാണിത്.

കൂടാതെ ഫോണിന്റെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി ഫിംഗര്‍പ്രിന്റ് സെന്‍സറുമുണ്ട്. നാലിഞ്ചു വലുപ്പമുള്ള 1136 540 റസല്യൂഷന്‍ സ്ക്രീനാണ് ഈ മോഡലിന്. ബില്‍റ്റ് ഇന്‍ ക്യാമറ 1.5 മൈക്രോ പിക്സല്‍ സഹിതം എട്ടു മെഗാപിക്സലായി അപ്ഗ്രേഡ് ചെയ്തിരിക്കുന്നു.

112 ഗ്രാം മാത്രം ഭാരമുള്ള ഐഫോണ്‍ 5എസ് ലോകത്തെ ഏറ്റവും ഭാരം കുറഞ്ഞ സ്മാര്‍ട്ട് ഫോണാണ്. സില്‍വര്‍, സ്പേയ്സ് ഗ്രേ, ഗോള്‍ഡ് എന്നീ നിറങ്ങളില്‍ 16 ജിബി, 32 ജിബി, 64 ജിബികളില്‍ ഐഫോണ്‍ 5എസ് ലഭിക്കും


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :