യുഎസ് അഫ്ഗാനിസ്ഥാന്‍ കരാറിന് 'ലോയ ജിര്‍ഗ' പണ്ഡിതസഭയുടെ അനുമതി

കാബൂള്‍| WEBDUNIA|
PRO
2014-ന് ശേഷം 15,000 പാശ്ചാത്യസൈനികര്‍ക്ക് അഫ്ഗാനിസ്ഥാനില്‍ തുടരാന്‍ അനുമതി നല്‍കുന്ന കരാറിന് പണ്ഡിതസഭയായ 'ലോയ ജിര്‍ഗ'യുടെ അനുമതി.

2,500 അംഗ സഭ നാലുദിവസത്തെ ചര്‍ച്ചയ്‌ക്കൊടുവിലാണ് തീരുമാനമെടുത്തത്. അന്‍പത് കമ്മിറ്റികളായി തിരിഞ്ഞ് യോഗം ചേര്‍ന്നാണ് 2024-വരെ പ്രാബല്യമുള്ള സുരക്ഷാ കരാറിന് അനുമതി നല്‍കിയത്. ഐകകണേഠ്യനയാണ് തീരുമാനമെന്നാണ് സൂചന.

കരാര്‍ നടപ്പാകാന്‍ ഇനി അഫ്ഗാന്‍ പാര്‍ലമെന്‍റിന്റെയും യു.എസ്. കോണ്‍ഗ്രസ്സിന്റെയും അംഗീകാരം വേണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :