പെറുവിലെ 4000 വര്‍ഷം പഴക്കമുള്ള പിരമിഡ് റിയല്‍ എസ്‌റ്റേറ്റ് കമ്പനികള്‍ നശിപ്പിച്ചു

ലിമ| WEBDUNIA|
PRO
PRO
പെറുവിലെ പുരാതനമായ പിരമിഡ് റിയല്‍ എസ്‌റ്റേറ്റ് കമ്പനികള്‍ നശിപ്പിച്ചു. 4000 വര്‍ഷം പഴക്കമുള്ള പിരമിഡാണ് റിയല്‍ എസ്‌റ്റേറ്റ് കമ്പനികള്‍ നശിപ്പിച്ചത്. പെറുവിന്റെ തലസ്ഥാന നഗരിയായ ലിമയില്‍ സ്ഥിതി ചെയ്തിരുന്ന രണ്ട് അതിപുരാതനമായ പിരമിഡാണ് കമ്പനി നശിപ്പിച്ചത്.

എല്‍ പരെയ്‌സോ കോംപ്ലക്‌സില്‍ കണ്ടെത്തിയ പുരാതനമായ 12 പിരമിഡുകളിലൊന്നാണ് നശിപ്പിക്കപ്പെട്ടത്. പിരമിഡിന് 6 മീറ്റര്‍ ഉയരമായിരുന്നു ഉണ്ടായിരുന്നത്. രണ്ട് റിയല്‍ എസ്‌റ്റേറ്റ് കമ്പനികളാണ് പിരമിഡ് നശിപ്പിച്ചത്. പിരമിഡ് തകര്‍ത്തതിന് കമ്പനിക്കള്‍ക്കെതിരെ പെറു ഗവണ്മെന്റ് ക്രിമിനല്‍ കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.

12 പിരമിഡുകളിലെ രണ്ട് പിരമിഡുകള്‍ കൂടി റിയല്‍ എസ്‌റ്റേറ്റ് കമ്പനികള്‍ തകര്‍ക്കാന്‍ ശ്രമിച്ചെങ്കിലും കണ്ടുനിന്നവരുടെ പ്രതിഷേധത്തെ തുടര്‍ന്ന് കമ്പനികള്‍ ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. പിരമിഡുകള്‍ക്ക് സുരക്ഷ ഇല്ലാതിരുന്നതും പിരമിഡ് നശിപ്പിച്ചതും വിവാദമായി. തുടര്‍ന്ന് പെറു ഗവണ്‍മെന്റ് ബാക്കി പിരമിഡുകള്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്തി.

കമ്പനികള്‍ വലിയ യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് പിരമിഡ് നീക്കം ചെയ്തത്. പരിശോധനയില്‍ തകരാറുകള്‍ പരിഹരിക്കാന്‍ പറ്റാത്തവിധം പിരമിഡ് നശിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :