പീഡന ശ്രമം: യുവാവിന്റെ ലിംഗം വീട്ടമ്മ മുറിച്ചെടുത്തു

ഭുവനേശ്വര്‍| WEBDUNIA|
PRO
പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിന്റെ ലൈംഗികാവയവം ആയുധം കൊണ്ട് മുറിച്ചെടുത്തു. ഒറീസയിലെ ജഗത്സിംഗ്പുരിലെ ഗോപാലപുര്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്.

ക്ഷേത്രദര്‍ശനം കഴിഞ്ഞ് തിരിച്ചുപോകുകയായിരുന്നു വീട്ടമ്മ. ആളൊഴിഞ്ഞ പ്രദേശമായപ്പോള്‍ രണ്ടു പേര്‍ ചേര്‍ന്ന് വീട്ടമ്മയെ തടഞ്ഞു നിര്‍ത്തി. തുടര്‍ന്ന് യുവാക്കള്‍ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇവരില്‍ നിന്നും രക്ഷപ്പെട്ട് ഓടിയ വീട്ടമ്മയെ ഇവര്‍ വീണ്ടും പിന്തുടരുകയായിരുന്നു.

എന്നാല്‍ പാതിവഴിയില്‍ വെച്ച് വീട്ടമ്മയെ കീഴ്പ്പെടുത്തിയ യുവാക്കള്‍ ബലാത്സംഗം ചെയ്യാന്‍ മുതിരുകയായിരുന്നു. ഈ സമയം വീട്ടമ്മ സമീപത്ത് കിടന്ന ഇരുമ്പിന്റെ ആയുധം ഉപയോഗിച്ച് ബലാത്സംഗം ചെയ്യാന്‍ ആദ്യം എത്തിയ പ്രതിയുടെ ലിംഗം അറത്തുമാറ്റുകയായിരുന്നു.

തുടര്‍ന്ന് യുവാക്കള്‍ ഭയചകിതരാകുകയും വീട്ടമ്മയെ ഉപേക്ഷിച്ച് മടങ്ങുകയായിരുന്നു. എന്നാല്‍ ലിംഗം മുറിഞ്ഞുപോയ പ്രതി പാതി വഴിയില്‍ ബോധരഹിതനായി വീഴുകയും പ്രദേശവാസികള്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്നാണ് സംഭവം പുറം ലോകം അറിയുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :